Puspaamgade

പുഷ്പാംഗദേ
Year
Language

പുഷ്പാംഗദേ പുഷ്പാംഗദേ
സ്വപ്നമരാളമെന്നരികിലെത്തി
കല്പകപൂങ്കുടക്കീഴെ നിന്റെ
കൈവട്ടകയിലെ തിരി കത്തി

കനകാംബരങ്ങൾക്കിടയിൽ ഞാൻ പണിയും
കടലാസ്സു മേടകൾക്കുള്ളിൽ
നീ എന്റെ മോഹമായ് വന്നൂ
നിൻ മനസ്സമ്മതം തന്നൂ
നിൻ മുഖപടത്തിൽ തളിർക്കും ലജ്ജയിൽ
എൻ മന്ദഹാസം കലർന്നൂ
കലർന്നൂ കലർന്നൂ കലർന്നൂ

അഭിനിവേശങ്ങൾ ചിറകിട്ടു തുഴയും
അമൃതകല്ലോലങ്ങൾക്കിടയിൽ
നീന്തൽക്കുളത്തിൽ നീ നിന്നൂ
നിൻ കളിത്താമര പൂത്തു
നിൻ യൗവനത്തിൽ നിറയുന്ന കുമ്പിളിൽ
എന്നിലെ ദാഹമലിഞ്ഞു
അലിഞ്ഞു അലിഞ്ഞു അലിഞ്ഞു

puṣpāṁgade puṣpāṁgade
svapnamarāḽamĕnnarigilĕtti
kalbagabūṅguḍakkīḻĕ ninṟĕ
kaivaṭṭagayilĕ tiri katti

kanagāṁbaraṅṅaḽkkiḍayil ñān paṇiyuṁ
kaḍalāssu meḍagaḽkkuḽḽil
nī ĕnṟĕ mohamāy vannū
nin manassammadaṁ tannū
nin mukhabaḍattil taḽirkkuṁ lajjayil
ĕn mandahāsaṁ kalarnnū
kalarnnū kalarnnū kalarnnū

abhiniveśaṅṅaḽ siṟagiṭṭu tuḻayuṁ
amṛtagallolaṅṅaḽkkiḍayil
nīndalkkuḽattil nī ninnū
nin kaḽittāmara pūttu
nin yauvanattil niṟayunna kumbiḽil
ĕnnilĕ dāhamaliññu
aliññu aliññu aliññu