Puspaabharanam

പുഷ്പാഭരണം
Year
Language

പുഷ്പാഭരണം....
തിരുവാഭരണം....
പുഷ്പാഭരണം....

പുഷ്പാഭരണം വസന്തദേവന്റെ
തിരുവാഭരണം
പുല്‍ക്കൊടി തോറും പുതുമഞ്ഞുരുകിയ
രത്നാഭരണം രത്നാഭരണം
കവിയുടെ കരളില്‍ കവിതാമലരായ്
കനകാഭരണം കനകാഭരണം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം

ഉദയ പര്‍വ്വത ശിഖരപഥങ്ങളില്‍
ഉപവന സല്‍ക്കാരം
നിറമാലചാര്‍ത്തും നവരംഗ ദ്വീപ്തിതന്‍
നിശ്ശബ്ദ സംഗീതം
അനാദി മദ്ധ്യാന്ത ചൈതന്യ യാത്രതന്‍
ആനന്ദ സത്യസ്മിതം (൨)
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം

അനില ചുംബിത തരുശാഖകളില്‍
അരുണ കരാംഗുലികള്‍
അംബര നന്ദന സുന്ദര ലതകളില്‍
രജത രേഖാവലികള്‍
ഏഴു നിറങ്ങള്‍ ചേര്‍ന്നാലേകമെന്നുണര്‍ത്തും ശാസ്ത്രമുഖം (൨)
ശാസ്ത്രമുഖം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം

puṣpābharaṇaṁ....
tiruvābharaṇaṁ....
puṣpābharaṇaṁ....

puṣpābharaṇaṁ vasandadevanṟĕ
tiruvābharaṇaṁ
pulkkŏḍi toṟuṁ pudumaññurugiya
ratnābharaṇaṁ ratnābharaṇaṁ
kaviyuḍĕ karaḽil kavidāmalarāy
kanagābharaṇaṁ kanagābharaṇaṁ
puṣpābharaṇaṁ vasandadevanṟĕ tiruvābharaṇaṁ

udaya parvvada śikharabathaṅṅaḽil
ubavana salkkāraṁ
niṟamālasārttuṁ navaraṁga dvīptidan
niśśabda saṁgīdaṁ
anādi maddhyānda saidanya yātradan
ānanda satyasmidaṁ (൨)
puṣpābharaṇaṁ vasandadevanṟĕ tiruvābharaṇaṁ

anila suṁbida taruśākhagaḽil
aruṇa karāṁguligaḽ
aṁbara nandana sundara ladagaḽil
rajada rekhāvaligaḽ
eḻu niṟaṅṅaḽ sernnālegamĕnnuṇarttuṁ śāstramukhaṁ (൨)
śāstramukhaṁ
puṣpābharaṇaṁ vasandadevanṟĕ tiruvābharaṇaṁ