Purusanmaarude gandham

പുരുഷന്മാരുടെ ഗന്ധം
Work
Year
Language

പുരുഷന്മാരുടെ ഗന്ധം
എൻ സിരകൾക്ക് മകരന്ദം
(പുരുഷന്മാരുടെ....)
മാറിലെ തുകിലുകൾ മുറുകുന്നു
എൻ മാനസതാളങ്ങളുലയുന്നു
പുരുഷന്മാരുടെ ഗന്ധം
എൻ സിരകൾക്ക് മകരന്ദം

വീഞ്ഞിൻ നൈവേദ്യം പെണ്ണൊരു
വീഞ്ഞിൻ നൈവേദ്യം
ഒമർ ഖയ്യാമിൻ തൂലികയിൽ
സോളമനേന്തിയ ചെങ്കോലിൽ
(ഒമർ ഖയ്യാമിൻ....)
അവളുടെ ചുണ്ടുകൾ ചുംബിച്ചപ്പോൾ
അനശ്വരകാവ്യങ്ങളായി
തൊടൂ എന്നെ തൊടൂ എന്റെ
വികാര വീണമുറുക്കൂ
(പുരുഷന്മാരുടെ....)

വിണ്ണിൻ നിറമദ്യം പെണ്ണൊരു
വിണ്ണിൻ നിറമദ്യം
ഇന്ദ്രസദസ്സിൻ വേദികളിൽ
നന്ദനവനിയിലെ വീഥികളിൽ
(ഇന്ദ്രസദസ്സിൻ....)
അവളുടെ പാദദളം പതിഞ്ഞപ്പോൾ
അസുലഭയൗവ്വനമായി
വിടൂ എന്നെ വിടൂ എന്റെ
വിലാസശയ്യയൊരുക്കൂ
(പുരുഷന്മാരുടെ....)

puruṣanmāruḍĕ gandhaṁ
ĕn siragaḽkk magarandaṁ
(puruṣanmāruḍĕ....)
māṟilĕ tugilugaḽ muṟugunnu
ĕn mānasadāḽaṅṅaḽulayunnu
puruṣanmāruḍĕ gandhaṁ
ĕn siragaḽkk magarandaṁ

vīññin naivedyaṁ pĕṇṇŏru
vīññin naivedyaṁ
ŏmar khayyāmin dūligayil
soḽamanendiya sĕṅgolil
(ŏmar khayyāmin....)
avaḽuḍĕ suṇḍugaḽ suṁbiccappoḽ
anaśvaragāvyaṅṅaḽāyi
tŏḍū ĕnnĕ tŏḍū ĕnṟĕ
vigāra vīṇamuṟukkū
(puruṣanmāruḍĕ....)

viṇṇin niṟamadyaṁ pĕṇṇŏru
viṇṇin niṟamadyaṁ
indrasadassin vedigaḽil
nandanavaniyilĕ vīthigaḽil
(indrasadassin....)
avaḽuḍĕ pādadaḽaṁ padiññappoḽ
asulabhayauvvanamāyi
viḍū ĕnnĕ viḍū ĕnṟĕ
vilāsaśayyayŏrukkū
(puruṣanmāruḍĕ....)