Purusaandarannale

പുരുഷാന്തരങ്ങളെ
Year
Language

ആ.......
പുരുഷാന്തരങ്ങളെ മയില്‍പ്പീലി ചൂടിച്ച
മഴമുകില്‍ വര്‍ണ്ണാ മണീവര്‍ണ്ണാ
നിന്നോടക്കുഴലിന്റെ സംഗീതം കേട്ടുണരും
വൃന്ദാവന രാധ ഞാന്‍
പുരുഷാന്തരങ്ങളെ മയില്‍പ്പീലി ചൂടിച്ച
മഴമുകില്‍ വര്‍ണ്ണാ മണിവര്‍ണ്ണാ
കണ്ണാ... കണ്ണാ....

ഉന്മദ മദന മനോരഥമുണരുന്ന
മന്മഥ പൌര്‍ണമീ രജനികളില്‍....
ഉന്മദ മദന മനോരഥമുണരുന്ന
മന്മഥ പൌര്‍ണമീ രജനികളില്‍
നിന്‍ നഖ ലാളനത്താല്‍ എന്മേനി നിറയുവാന്‍
എന്നും കൊതിക്കുന്ന രാധിക ഞാന്‍
(പുരുഷാന്തരങ്ങളെ....)

മന്ദാരമരന്ദങ്ങള്‍എന്നില്‍ നീ പകര്‍ന്നീടും
അസുലഭ യാമങ്ങളില്‍....
മന്ദാരമരന്ദങ്ങള്‍എന്നില്‍ നീ പകര്‍ന്നീടും
അസുലഭ യാമങ്ങളില്‍....
നിന്‍ തിരുമാറിലെ വക്ഷോജകുങ്കുമത്താല്‍
ശൃംഗാര കുറിയിടും രാധിക ഞാന്‍

പുരുഷാന്തരങ്ങളെ മയില്‍പ്പീലി ചൂടിച്ച
മഴമുകില്‍ വര്‍ണ്ണാ മണിവര്‍ണ്ണാ
കണ്ണാ... കണ്ണാ....

ā.......
puruṣāndaraṅṅaḽĕ mayilppīli sūḍicca
maḻamugil varṇṇā maṇīvarṇṇā
ninnoḍakkuḻalinṟĕ saṁgīdaṁ keṭṭuṇaruṁ
vṛndāvana rādha ñān
puruṣāndaraṅṅaḽĕ mayilppīli sūḍicca
maḻamugil varṇṇā maṇivarṇṇā
kaṇṇā... kaṇṇā....

unmada madana manorathamuṇarunna
manmatha paൌrṇamī rajanigaḽil....
unmada madana manorathamuṇarunna
manmatha paൌrṇamī rajanigaḽil
nin nakha lāḽanattāl ĕnmeni niṟayuvān
ĕnnuṁ kŏdikkunna rādhiga ñān
(puruṣāndaraṅṅaḽĕ....)

mandāramarandaṅṅaḽĕnnil nī pagarnnīḍuṁ
asulabha yāmaṅṅaḽil....
mandāramarandaṅṅaḽĕnnil nī pagarnnīḍuṁ
asulabha yāmaṅṅaḽil....
nin dirumāṟilĕ vakṣojaguṅgumattāl
śṛṁgāra kuṟiyiḍuṁ rādhiga ñān

puruṣāndaraṅṅaḽĕ mayilppīli sūḍicca
maḻamugil varṇṇā maṇivarṇṇā
kaṇṇā... kaṇṇā....