തണ്ണീര്‍പ്പന്തലിലെ താന്തമുകിലേ
കണ്ണീര്‍ക്കാവലിനു ശാന്തിയെവിടെ
ഒന്നാം കൊമ്പിലൊരു പൂവു വിരിയും
രണ്ടാംനാളിലതു വാടിയൊഴിയും
പൊന്നും പൂക്കളും മണ്ണും മോഹവും
എല്ലാം പൊയ്ക്കനവുകള് കിളിമകളേ
(തണ്ണീര്‍പ്പന്തലിലെ)
മകള്‍ത്തിങ്കളേ മണിത്തിങ്കളേ നിന്നോടായിരുന്നൂ സ്നേഹം
മിഴിത്താമരേ മഴക്കായലേ എല്ലാമായിരുന്നൂ
നീയെന്‍ എല്ലാമായിരുന്നൂ....
വെള്ളിക്കൊതുമ്പുവള്ളമില്ലേ വേനല്പ്പുഴയ്ക്കു സ്വന്തം
ചെല്ലക്കിടാവിന്‍ തുള്ളലെല്ലാം പൂവല്‍പ്പയ്യിനു സ്വന്തം
എല്ലാം പാഴ്ക്കനവുകള്‍ കിളിമകളേ
(തണ്ണീര്‍പ്പന്തലിലെ)
മറന്നീടുമോ മനം നീറുമോ മണ്ണിന് കാമനകളില്‍ സ്നേഹം
പിരിഞ്ഞീടിലും നമുക്കായൊരാള്‍ കണ്ണില്‍ കാവ്യമെഴുതും
മകളേ കണ്ണില്‍ കാവ്യമെഴുതും....
ചൊല്ലിത്തളര്‍ന്ന വാക്കിനെല്ലാം സ്വര്‍ണ്ണച്ചിലമ്പു സ്വന്തം
അല്ലിപ്പളുങ്കുമാലയെല്ലാം മുല്ലക്കൊടിക്കു സ്വന്തം
എല്ലാം പാഴ്ക്കനവുകള്‍ കിളിമകളേ
(തണ്ണീര്‍പ്പന്തലിലെ)