Punyajiri punarumee

പുഞ്ചിരി പുണരുമീ
Year
Language

പുഞ്ചിരിപുണരുമീ പൂന്തിങ്കളാനനം
നെഞ്ചകം മയിലാടും പൂങ്കാവനം
പൊന്നിന്‍ കിനാവെന്നെ ചിറകിലേറ്റി
കന്നിനിലാവിന്റെ കടവിലാക്കി

കണികാണാനാശിച്ച കൊന്നപ്പൂമേനിയും
മണിയറ കുളിരിടും മാദകകേളിയും
മുല്ലപ്പൂമൊട്ടു വിടരുന്ന പല്ലുമായ്
മല്ലീശരന്റെ മിന്നുന്ന വില്ലുമായ്

അളകങ്ങളാടിക്കളിക്കുന്നു നെറ്റിയില്‍
കളിവള്ളം മാറില്‍ ഉലയുന്നു ചിട്ടയില്‍
മൈലാഞ്ചിപൂശിച്ചുവപ്പിച്ച കൈത്തലം
സിന്ദൂരസന്ധ്യാ തടവും കപോലവും
മാതളച്ചെഞ്ചുണ്ടില്‍ മധുരം പകരാന്‍
കാതരമിഴി നീയെന്നുവരും?

puñjiribuṇarumī pūndiṅgaḽānanaṁ
nĕñjagaṁ mayilāḍuṁ pūṅgāvanaṁ
pŏnnin kināvĕnnĕ siṟagileṭri
kanninilāvinṟĕ kaḍavilākki

kaṇigāṇānāśicca kŏnnappūmeniyuṁ
maṇiyaṟa kuḽiriḍuṁ mādagageḽiyuṁ
mullappūmŏṭṭu viḍarunna pallumāy
mallīśaranṟĕ minnunna villumāy

aḽagaṅṅaḽāḍikkaḽikkunnu nĕṭriyil
kaḽivaḽḽaṁ māṟil ulayunnu siṭṭayil
mailāñjibūśiccuvappicca kaittalaṁ
sindūrasandhyā taḍavuṁ kabolavuṁ
mādaḽaccĕñjuṇḍil madhuraṁ pagarān
kādaramiḻi nīyĕnnuvaruṁ?