Punya pidaave

പുണ്യ പിതാവേ
Year
Language

പുണ്യപിതാവേ...
പുണ്യപിതാവേ നിന്നെ വാഴ്ത്തി ഞങ്ങൾ പാടുന്നു
നിത്യവിശുദ്ധാ നിൻ ദയതേടി ഞങ്ങൾ കൂടുന്നു
നിൻ പ്രീതിയും നേടുന്നു
(പുണ്യപിതാവേ... )

നീ വിധിക്കും പോലെ ബന്ധങ്ങൾ അവിടെ തുടങ്ങുന്നു - 2
നീ ഇണക്കിയതൊന്നുമഴിക്കാൻ അവകാശമില്ലിവിടെ
നിൻ ഇഷ്ടങ്ങൾ നടക്കുന്നു കനിയും നന്മകൾ തെളിയുന്നു
(പുണ്യപിതാവേ... )

നീ നിനയ്ക്കും പോലെ ഭൂമിയിൽ ഞങ്ങളെ നയിക്കുന്നു - 2
നിന്റെ കൽപനപോലെ വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു
നീ സ്വർഗ്ഗത്തിൽ നടത്തുന്നു ഇവിടം പൂമേടയാക്കുന്നു
(പുണ്യപിതാവേ.... )

puṇyabidāve...
puṇyabidāve ninnĕ vāḻtti ñaṅṅaḽ pāḍunnu
nityaviśuddhā nin dayadeḍi ñaṅṅaḽ kūḍunnu
nin prīdiyuṁ neḍunnu
(puṇyabidāve... )

nī vidhikkuṁ polĕ bandhaṅṅaḽ aviḍĕ tuḍaṅṅunnu - 2
nī iṇakkiyadŏnnumaḻikkān avagāśamilliviḍĕ
nin iṣṭaṅṅaḽ naḍakkunnu kaniyuṁ nanmagaḽ tĕḽiyunnu
(puṇyabidāve... )

nī ninaykkuṁ polĕ bhūmiyil ñaṅṅaḽĕ nayikkunnu - 2
ninṟĕ kalbanabolĕ vivāhaṁ svarggattil naḍakkunnu
nī svarggattil naḍattunnu iviḍaṁ pūmeḍayākkunnu
(puṇyabidāve.... )