Punnell koydallo

പുന്നെല്ല് കൊയ്തല്ലൊ
Year
Language

തെയ്യന്തോം തെയ്യന്തോം തെയ്യന്തോം താരോ
പുന്നെല്ലു കൊയ്തല്ലോ പുത്തരിയും വന്നല്ലോ
വന്നാട്ടെ വന്നാട്ടെ മണ്ണാത്തിക്കുരുവീ ഓഹോ
വന്നാട്ടെ വന്നാട്ടെ മണ്ണാത്തിക്കുരുവീ
കൈതോലക്കടു വിട്ടു കാറ്റാടിക്കൂടു വിട്ടു
വന്നാട്ടെ വന്നാട്ടെ മണ്ണാത്തിക്കുരുവി ഓഹോ
വന്നാട്ടെ വന്നാട്ടെ മണ്ണാത്തിക്കുരുവി (പുന്നെല്ലു..)

പാൽച്ചോറു വയ്ക്കേണം പായസം വയ്ക്കേണം
പൂച്ചിന്നിക്കാവിൽ ചെന്നു വേല കാണണം
വിത്തായ വിത്തെറിഞ്ഞു കണ്ടം വിതച്ചു എന്റെ
പത്തായക്കെട്ടിലമ്മ പള്ള നിറച്ചു
മുത്താഴമുണ്ണൂവാൻ മൂന്നു കറി വയ്ക്കേണം
മുത്തപ്പൻ കാവിൽ ചെന്നു വേല കാണണം
(പുന്നെല്ലു...)

മൂവന്തിക്കായലിങ്കൽ തൂവെള്ളിത്തോണിയിലേറി
കേവഞ്ചിക്കാരനൊരുത്തൻ തുഴഞ്ഞു വന്നൂ തൈതാ
കൈതാരം കടവത്തു കളിവള്ളമേറിപ്പോകാൻ
തുഴയും കൊണ്ടോടിവായോ കറുത്ത പെണ്ണേ (മൂവന്തി...)

തുളസിപ്പൂവെറ്റില വേണം കളി കൂട്ടിയ പാക്കു വേണം
കളി പറയാൻ നീയും വേണം കറുത്ത പെണ്ണേ തൈതോ
പതിനെട്ടാം പട്ട തെങ്ങിൽ പതയുള്ള കരിക്കു ചെത്തീ
കൊതി മാറ്റാനോടി വായോ കൊതിച്ചിപ്പെണ്ണേ (മൂവന്തി...)

tĕyyandoṁ tĕyyandoṁ tĕyyandoṁ tāro
punnĕllu kŏydallo puttariyuṁ vannallo
vannāṭṭĕ vannāṭṭĕ maṇṇāttikkuruvī oho
vannāṭṭĕ vannāṭṭĕ maṇṇāttikkuruvī
kaidolakkaḍu viṭṭu kāṭrāḍikkūḍu viṭṭu
vannāṭṭĕ vannāṭṭĕ maṇṇāttikkuruvi oho
vannāṭṭĕ vannāṭṭĕ maṇṇāttikkuruvi (punnĕllu..)

pālscoṟu vaykkeṇaṁ pāyasaṁ vaykkeṇaṁ
pūccinnikkāvil sĕnnu vela kāṇaṇaṁ
vittāya vittĕṟiññu kaṇḍaṁ vidaccu ĕnṟĕ
pattāyakkĕṭṭilamma paḽḽa niṟaccu
muttāḻamuṇṇūvān mūnnu kaṟi vaykkeṇaṁ
muttappan kāvil sĕnnu vela kāṇaṇaṁ
(punnĕllu...)

mūvandikkāyaliṅgal tūvĕḽḽittoṇiyileṟi
kevañjikkāranŏruttan duḻaññu vannū taidā
kaidāraṁ kaḍavattu kaḽivaḽḽameṟippogān
tuḻayuṁ kŏṇḍoḍivāyo kaṟutta pĕṇṇe (mūvandi...)

tuḽasippūvĕṭrila veṇaṁ kaḽi kūṭṭiya pākku veṇaṁ
kaḽi paṟayān nīyuṁ veṇaṁ kaṟutta pĕṇṇe taido
padinĕṭṭāṁ paṭṭa tĕṅṅil padayuḽḽa karikku sĕttī
kŏdi māṭrānoḍi vāyo kŏdiccippĕṇṇe (mūvandi...)