കന്നിയിളംകിളി കതിരുകാണാക്കിളി
കോലോത്തും പാടത്തു കൊയ്യാന്‍ പോയ്
ഓ.... കൊയ്യാന്‍ പോയ്
(കന്നിയിളംകിളി..)
വെറ്റേം തിന്ന്... കറ്റേം കൊയ്ത്....
വെറ്റേം തിന്ന് കറ്റേം കൊയ്ത്
വേലേം കണ്ടുമടങ്ങുമ്പോള്‍ അവള്
വേലേം കണ്ടുമടങ്ങുമ്പോള്‍
അവിടന്നും കിട്ടി ഇവിടെന്നും കിട്ടി
ആഴക്കുമൂഴക്കു പുഞ്ചനെല്ല്
ആഴക്കു മൂഴക്കു പുഞ്ചനെല്ല്
(കന്നിയിളംകിളി..)
കട്ടേം നീക്കീ....കല്ലും പെറുക്കീ...
കട്ടേം നീക്കി കല്ലും പെറുക്കി
പേറ്റിക്കൊഴിച്ചിട്ടു കുത്തുമ്പോള്‍ അവള്
പേറ്റിക്കൊഴിച്ചിട്ടു കുത്തുമ്പോള്‍
പുന്നെല്ലില്‍ പാതി പതിരായും പോയീ
പിന്നത്തെ പാതി പൊടിഞ്ഞും പോയ്
(കന്നിയിളംകിളി)
kanniyilam kili kathirukaanaakkili