പുന്നാര പൂമണിമാരൻ അരികില് വന്നപ്പം
പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം
(പുന്നാര....)
ഇതെന്തു ഹാല് ? ഇതെന്തു ചേല് ?
അ ഇതെന്തു ഹാല് ഇതെന്തു ചേല്
പുതിയൊരു കിന്നാരം ?
തന തന്തന താനെ നെഞ്ചിലു പൈങ്കിളി ഒപ്പന കേൾക്കുമ്പം
തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം
പുന്നാര പൂമണിമാരൻ അരികില് വന്നപ്പം
പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം
ഒത്തിരിനേരം കണ്ണുകൾകൊണ്ടു ചൊല്ലിയതെന്താണാവോ ?
രണ്ടാളും ചേർന്നു വെറുതെ ഞമ്മളെ മക്കാറാക്കുകയാണോ?
(ഒത്തിരിനേരം......)
ഒരു പുഞ്ചിരി ചുണ്ടിലുദിച്ചേ അതിലേതോ കാര്യമൊളിച്ചേ - 2
തന തന്തന താനെ നെഞ്ചില് പൈങ്കിളി ഒപ്പന കേൾക്കുമ്പം
തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം
പുന്നാര പൂമണിമാരൻ അരികില് വന്നപ്പം
പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം
ഇത്തിരി മുൻപെ കൈകള് തമ്മിൽ കാട്ടിയതെന്താണാവോ ?
ചുമ്മാ വന്നു ഞമ്മളെ ഇങ്ങളു ബേജാറാക്കുകയാണോ ?
(ഇത്തിരി മുൻപെ.....)
ഒരു പനിമലർ കവിളിൽ കണ്ടേ ഇതിലെന്തോ സംഗതിയുണ്ടേ - 2
തന തന്തന താനെ നെഞ്ചില് പൈങ്കിളി ഒപ്പന കേൾക്കുമ്പം
തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം
പുന്നാര പൂമണിമാരൻ അരികില് വന്നപ്പം
പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം
ഇതെന്തു ഹാല് ? ഇതെന്തു ചേല് ?
ഇതെന്തു ഹാല് ഇതെന്തു ചേല്
പുതിയൊരു കിന്നാരം ?
തന തന്തന താനെ നെഞ്ചിലു പൈങ്കിളി ഒപ്പന കേൾക്കുമ്പം
തന താനന തന്തന ഞമ്മളു ഇങ്ങനെ ഒപ്പന കൂടുമ്പം