Punnaara poomutte

പുന്നാര പൂമുത്തെ
Year
Language

ആരോ ... ആരാരോ

പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ
കണ്ണിനും കരളിനും ഇമ്പത്തേനെ
ആരംഭക്കനിയല്ലേ ആറ്റപ്പൂങ്കിളിയല്ലേ
പുന്നാരപ്പൂമുത്തേ ഉറങ്ങുറങ്ങു

നിനവിന്റെ പടിവാതില്‍ തുറന്നു ഞാന്‍ നിനക്കായി
മൊഹബ്ബത്തിന്‍ മണിദീപം കൊളുത്തിവെച്ചു
നേരിന്റെ പൊരുളാലെ നിറമുള്ള കനവാലേ
ചേലിലെന്‍ സുല്‍ത്താനായ് നടന്നീടേണം

മഴവില്ലിന്‍ വീട്ടീന്ന് മണിമുത്തു കടം വാങ്ങി
തളിര്‍ക്കയ്യിലണിയുവാന്‍ മോതിരം തീര്‍ക്കാം
ഉശിരുള്ള നെഞ്ചായി ഉലയാത്ത മനസ്സായി
ഒതുക്കത്തില്‍ അരുമയായ് വളര്‍ന്നീടേണം

āro ... ārāro

punnārappūmutte punnĕllin pūṅgaraḽe
kaṇṇinuṁ karaḽinuṁ imbattenĕ
āraṁbhakkaniyalle āṭrappūṅgiḽiyalle
punnārappūmutte uṟaṅṅuṟaṅṅu

ninavinṟĕ paḍivādil tuṟannu ñān ninakkāyi
mŏhabbattin maṇidībaṁ kŏḽuttivĕccu
nerinṟĕ pŏruḽālĕ niṟamuḽḽa kanavāle
selilĕn sulttānāy naḍannīḍeṇaṁ

maḻavillin vīṭṭīnn maṇimuttu kaḍaṁ vāṅṅi
taḽirkkayyilaṇiyuvān modiraṁ tīrkkāṁ
uśiruḽḽa nĕñjāyi ulayātta manassāyi
ŏdukkattil arumayāy vaḽarnnīḍeṇaṁ