എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്
പൂവിന് മിഴിനീര് മുത്തേ നീ തൂമഞ്ഞിന്‍ തുള്ളിയോ
തേങ്ങുന്നോരെന് ആത്മദാഹമോ
(എല്ലാം മറക്കാം )
എരിയുന്ന ചിതയില്‍ നീറും ശലഭത്തിനുണ്ടോ വസന്തം
ഉരുകുന്ന മഞ്ഞിന് കടലില്‍ - എന്റെ
കനലുകള്‍ക്കുണ്ടോ തെളിച്ചം
അകലുന്ന തീരം തേടി അലയും മോഹമേ
ആതിരാത്താരമില്ലേല് ആകാശമില്ലേ
(എല്ലാം മറക്കാം )
എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്
പിടയുന്ന മനസ്സുകളേ മരണത്തിനുണ്ടോ പിണക്കം
തളരുന്ന നെഞ്ചിന് ചിറകില്‍ - എന്റെ
കിളിക്കുഞ്ഞിനുണ്ടോ സ്വരങ്ങള്‍
ഇരുളിലും മിന്നാമിന്നി നിനക്കും സ്വന്തമായി
ഇത്തിരി വെട്ടമില്ലേ ഈ ജന്മമില്ലേ
(എല്ലാം മറക്കാം )
എല്ലാം മറക്കാം നിലാവേ