Punarjanmam idu

പുനർജന്മം ഇതു
Work
Year
Language

പുനര്‍ജന്മം - ഇതു പുനര്‍ജന്മം
പോകൂ പോകൂ വേദാന്തമേ - നിന്റെ
പൊയ് മുഖം കണ്ടു ഞാന്‍ മടുത്തു- മടുത്തു
(പുനര്‍ജന്മം)

മരിച്ച വസന്തങ്ങള്‍ പൂവിട്ടുണര്‍ന്നു
മണ്ണിന്റെ മടിയില്‍ മണ്ണിന്റെ മടിയില്‍
മോഹഭംഗങ്ങള്‍ നേടി പുതിയൊരു മുഖപ്രസാദം -
ആഹാ മുഖപ്രസാദം
സ്വര്‍ഗ്ഗം കിട്ടി - ഇന്നെനിക്കൊരു സ്വര്‍ഗ്ഗം കിട്ടി
(പുനര്‍ജന്മം)
മരിച്ച വികാരങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു
മനസ്സിന്റെ മടിയില്‍ മനസ്സിന്റെ മടിയില്‍
മൂകദു:ഖങ്ങള്‍ ചൂടി പുതിയൊരു
മണിപ്രവാളം - ചുണ്ടില്‍ മണിപ്രവാളം
സ്വര്‍ഗ്ഗം കിട്ടി - ഇന്നെനിക്കൊരു സ്വര്‍ഗ്ഗം കിട്ടി
(പുനര്‍ജന്മം)

punarjanmaṁ - idu punarjanmaṁ
pogū pogū vedāndame - ninṟĕ
pŏy mukhaṁ kaṇḍu ñān maḍuttu- maḍuttu
(punarjanmaṁ)

maricca vasandaṅṅaḽ pūviṭṭuṇarnnu
maṇṇinṟĕ maḍiyil maṇṇinṟĕ maḍiyil
mohabhaṁgaṅṅaḽ neḍi pudiyŏru mukhaprasādaṁ -
āhā mukhaprasādaṁ
svarggaṁ kiṭṭi - innĕnikkŏru svarggaṁ kiṭṭi
(punarjanmaṁ)
maricca vigāraṅṅaḽ uyirttĕḻunneṭru
manassinṟĕ maḍiyil manassinṟĕ maḍiyil
mūgadu:khaṅṅaḽ sūḍi pudiyŏru
maṇipravāḽaṁ - suṇḍil maṇipravāḽaṁ
svarggaṁ kiṭṭi - innĕnikkŏru svarggaṁ kiṭṭi
(punarjanmaṁ)