Pulkkodidan

പുല്‍ക്കൊടിതന്‍
Year
Language

പുല്‍ക്കൊടിതന്‍ ചുണ്ടത്തു പെയ്തൊരു
കന്നിമഴയുടെ കുന്നിമണികള്‍
രത്നങ്ങളായ് ഇന്നെന്‍ സ്വപ്നങ്ങളായി
നന്മയുടെ നാടുചുറ്റി വന്നുവല്ലോ വര്‍ണ്ണക്കിളി
കൊന്നപൂത്ത പൊന്നുഷസ്സില്‍ കൂടുകൂട്ടാന്‍
കൂടുകൂട്ടാന്‍...
(പുല്‍ക്കൊടിതന്‍)

ഓരോനാളുമോമനിക്കാന്‍ കൂടെയുണ്ടല്ലോ
കളിവീണമീട്ടി മീട്ടിവരും കാമനകള്‍... കാമനകള്‍...
ആവണിക്കാറ്റിന്‍റെ സംഗീതം പൂവണിപ്പാടത്തു മേയുമ്പോള്‍
ലോലമനസ്സിന്‍ നീലസരസ്സില്‍ തൂവല്‍മിനുക്കി
ഓളപ്പടവിലിരിക്കുവതെന്നുടെ മോഹമരാളങ്ങള്‍
(പുല്‍ക്കൊടിതന്‍)

ആരോ പാടും ഭൂമിഗീതം കാതില്‍ വീഴുമ്പോള്‍
മൃദുപാദസരം ചാര്‍ത്തിവരും തേനരുവി... തേനരുവി...
ഈവഴിവന്നൊരു ഹേമന്തം നീരാടിനിന്നതു നേരാണേ
ചാരെയെനിക്കായ് തീരമുണര്‍ത്തി പീലിവിടര്‍ത്തി
താളത്തിലാടിരസിക്കുവതെന്നുടെ മോഹമയൂരങ്ങള്‍
(പുല്‍ക്കൊടിതന്‍)

pulkkŏḍidan suṇḍattu pĕydŏru
kannimaḻayuḍĕ kunnimaṇigaḽ
ratnaṅṅaḽāy innĕn svapnaṅṅaḽāyi
nanmayuḍĕ nāḍusuṭri vannuvallo varṇṇakkiḽi
kŏnnabūtta pŏnnuṣassil kūḍugūṭṭān
kūḍugūṭṭān...
(pulkkŏḍidan)

oronāḽumomanikkān kūḍĕyuṇḍallo
kaḽivīṇamīṭṭi mīṭṭivaruṁ kāmanagaḽ... kāmanagaḽ...
āvaṇikkāṭrinṟĕ saṁgīdaṁ pūvaṇippāḍattu meyumboḽ
lolamanassin nīlasarassil tūvalminukki
oḽappaḍavilirikkuvadĕnnuḍĕ mohamarāḽaṅṅaḽ
(pulkkŏḍidan)

āro pāḍuṁ bhūmigīdaṁ kādil vīḻumboḽ
mṛdubādasaraṁ sārttivaruṁ tenaruvi... tenaruvi...
īvaḻivannŏru hemandaṁ nīrāḍininnadu nerāṇe
sārĕyĕnikkāy tīramuṇartti pīliviḍartti
tāḽattilāḍirasikkuvadĕnnuḍĕ mohamayūraṅṅaḽ
(pulkkŏḍidan)