Pulippaalu veno

പുലിപ്പാലു വേണോ
Year
Language

പുലിപ്പാലു വേണോ പുലിപ്പല്ലു വേണോ
ശബരിമല അയ്യപ്പൻ ചോദിച്ചു
ആരോടാ ?
എന്റമ്മാവന്റെ അമ്മാവനോട് !
(പുലിപ്പാലു..)

പുലിപ്പാലു വേണ്ട പുലിപ്പല്ലു വേണ്ട
വേണ്ടാ വേണ്ടാ (2)
പുലിവാലു പിടിക്കാൻ മേലാ മേലാ
പേടിക്കു കെട്ടാൻ മോതിരം കെട്ടാൻ
വേണം എനിക്കൊരു വാല് വാല് വാല്
വാല് വാല് വാല് വാല്
ആനത്താവളം വിട്ടിറങ്ങുമ്പോൾ
ആയിരം ആയിരം ആന മുന്നിൽ (2)
സ്വാമിയേ ശരണം
അമ്മാവനേ ശരണം
(പുലിപ്പാലു..)

കാട്ടിൽ കിടന്നതു പിടിയാന
വീട്ടിലു വന്നപ്പോ മദയാന (2)
വല്ല കുഴിയാനയായിരിക്കും
അല്ലല്ല കാട്ടാന
മദയാന പെറ്റതും പാലു കറന്നതും
മലയാള നാട്ടിലു പാട്ടായി
അമ്മാവൻ ചത്തു ആനയും ചത്തു (2)
മരുമോനു കിട്ടിയീ കുട്ടിയാന ഈ
മരുമോനു കിട്ടിയീ കുട്ടിയാന
ഇടത്താനെ വലത്താനെ ചിന്നം വിളിയെടാ കുട്ടിയാനേ (2)
(പുലിപ്പാലു..)

pulippālu veṇo pulippallu veṇo
śabarimala ayyappan sodiccu
āroḍā ?
ĕnṟammāvanṟĕ ammāvanoṭ !
(pulippālu..)

pulippālu veṇḍa pulippallu veṇḍa
veṇḍā veṇḍā (2)
pulivālu piḍikkān melā melā
peḍikku kĕṭṭān modiraṁ kĕṭṭān
veṇaṁ ĕnikkŏru vāl vāl vāl
vāl vāl vāl vāl
ānattāvaḽaṁ viṭṭiṟaṅṅumboḽ
āyiraṁ āyiraṁ āna munnil (2)
svāmiye śaraṇaṁ
ammāvane śaraṇaṁ
(pulippālu..)

kāṭṭil kiḍannadu piḍiyāna
vīṭṭilu vannappo madayāna (2)
valla kuḻiyānayāyirikkuṁ
allalla kāṭṭāna
madayāna pĕṭraduṁ pālu kaṟannaduṁ
malayāḽa nāṭṭilu pāṭṭāyi
ammāvan sattu ānayuṁ sattu (2)
marumonu kiṭṭiyī kuṭṭiyāna ī
marumonu kiṭṭiyī kuṭṭiyāna
iḍattānĕ valattānĕ sinnaṁ viḽiyĕḍā kuṭṭiyāne (2)
(pulippālu..)