Pulayanaar maniyamma poomullakkaavilamma

പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ
Work
Year
Language

പുലയനാർ മണിയമ്മ പൂമുല്ല കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിതത്തമ്മ
ആളിമാരൊത്തുകൂടി ആമ്പൽപൂംകടവിങ്കൽ
ആയില്യ പൂനിലാവിൽ കുളിക്കാൻ പോയി
(പുലയനാർ)

അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന
മലവേടച്ചെറുക്കന്റെ മനം തുടിച്ചു
അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന
മലവേടച്ചെറുക്കന്റെ മനം തുടിച്ചു
അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി
ഇളംകാറ്റിൽ ഇളകുന്ന വള്ളിപോലെ
(പുലയനാർ)

കേളി നീരാട്ടിനു കളിച്ചിറങ്ങി
അവൾ താളത്തിൽ പാട്ടുപാടി തുടിച്ചിറങ്ങി
കേളി നീരാട്ടിനു കളിച്ചിറങ്ങി
അവൾ താളത്തിൽ പാട്ടുപാടി തുടിച്ചിറങ്ങി
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലെ
അരുവിയിൽ ചെമ്പൊന്നിൻ പൊടി കലങ്ങി
(പുലയനാർ)

pulayanār maṇiyamma pūmulla kāvilamma
kalamānṟĕ miḻiyuḽḽa kaḽidattamma
āḽimārŏttugūḍi āmbalbūṁkaḍaviṅgal
āyilya pūnilāvil kuḽikkān poyi
(pulayanār)

araḽigaḽ pūkkunna karayilappoḽ ninna
malaveḍaccĕṟukkanṟĕ manaṁ tuḍiccu
araḽigaḽ pūkkunna karayilappoḽ ninna
malaveḍaccĕṟukkanṟĕ manaṁ tuḍiccu
avaḽuḍĕ pāṭṭinṟĕ lahariyil avan muṅṅi
iḽaṁkāṭril iḽagunna vaḽḽibolĕ
(pulayanār)

keḽi nīrāṭṭinu kaḽicciṟaṅṅi
avaḽ tāḽattil pāṭṭubāḍi tuḍicciṟaṅṅi
keḽi nīrāṭṭinu kaḽicciṟaṅṅi
avaḽ tāḽattil pāṭṭubāḍi tuḍicciṟaṅṅi
avaḽuḍĕ nĕṭriyilĕ varamaññaḽkkuṟiyālĕ
aruviyil sĕmbŏnnin pŏḍi kalaṅṅi
(pulayanār)