Pulavakkil pullanimettil

പുഴവക്കില്‍ പുല്ലണിമേട്ടില്‍
Year
Language

പുഴവക്കില്‍ പുല്ലണിമേട്ടില്‍
പുള്ളിമാനിണ വന്നൂ
പൂവമ്പന്‍ താലോലിക്കും
പുള്ളിമാനിണ വന്നൂ

മെയ്യും മെയ്യുമുരുമ്മീ നീളേ
മേഞ്ഞുമേഞ്ഞു നടന്നു
കണ്ണും കണ്ണുമിടഞ്ഞു തമ്മില്‍
കാണെക്കാണെയൊരിമ്പം

ഒന്നിച്ചൊന്നിച്ചൊരുനിര്‍വൃതിയില്‍
നീന്തിനീന്തിയണഞ്ഞു
തുള്ളിത്തുള്ളി നടന്നു കറുക-
ത്തുമ്പികള്‍ പോലെ

പുഴവക്കില്‍ .........

മന്നവനിന്‍ പുകള്‍ പാടാനല്ലോ
മന്നില്‍ പിറന്നു ഞങ്ങള്‍
നിന്‍ തിരുസന്നിധി കല്യുടെ നദികള്‍ -
ക്കെന്നും പാല്‍ക്കടലല്ലോ

കാഴ്ചവെയ്ക്കാം ഞങ്ങള്‍ കാഴ്ചവയ്ക്കാം
കാശ്മീരകുങ്കുമം കാഴ്ചവയ്ക്കാം
കാവേരിമുത്തുകള്‍ കാഴ്ചവയ്ക്കാം
കാശിപ്പൂമ്പട്ടുകള്‍ കാഴ്ചവയ്ക്കാം

കതിരുകളാല്‍ തിരുമനസ്സിലിത്തിരി
മദിരപകര്‍ന്നോട്ടെ?
ലയിച്ചിരിക്കും തിരുവുള്ളത്തിനു
ലഹരിപകര്‍ന്നോട്ടെ?

തബലകള്‍ കൊട്ടിപ്പാടുമ്പോള്‍ അവര്‍
തബലകള്‍ കൊട്ടിപ്പാടുമ്പോള്‍
കരയുവതെന്തമ്മേ ഇങ്ങനെ
കരയുവതെന്തമ്മേ?

ഉണ്ണീ ഉണ്ണീ പറയാം ഞാനീ
കണ്ണീരിന്‍ കഥപറയാം
രണ്ടുമാനുകള്‍ മേഞ്ഞുനടന്നു
പണ്ടൊരു കറുകക്കാട്ടൊല്‍
വില്ലുകുലച്ചൊരു മന്നന്‍ വന്നതി-
ലൊന്നിനെ..........

അയ്യോ പാവം

പിടഞ്ഞുവീണൂ നിന്‍പ്രിയതാതന്‍
നടുങ്ങിടായ്കെന്നുണ്ണീ
ഉരിഞ്ഞെടുത്തൊരു പുള്ളിത്തോലാല്‍
പൊതിഞ്ഞു തബലകള്‍ തീര്‍ത്തു
അവര്‍ കൊട്ടിപ്പാടുമ്പോള്‍
നിന്‍പ്രിയ താതനെയോര്‍ത്തിവള്‍ കേഴുന്നു

മാന്‍ പേടയാളേ നിന്റെ ദുഃഖത്തിന്‍ തീജ്വാലയില്‍
മാനവാത്മാവില്‍ത്തിങ്ങും കൂരിരുള്‍ നടുങ്ങുന്നു
മാനിഷാദ എന്ന നാലക്ഷരം വീണ്ടും
ക്രൂരമാനവ ഹൃദയത്തില്‍ നിന്‍ കണ്ണീരെഴുതുന്നു

puḻavakkil pullaṇimeṭṭil
puḽḽimāniṇa vannū
pūvamban dālolikkuṁ
puḽḽimāniṇa vannū

mĕyyuṁ mĕyyumurummī nīḽe
meññumeññu naḍannu
kaṇṇuṁ kaṇṇumiḍaññu tammil
kāṇĕkkāṇĕyŏrimbaṁ

ŏnniccŏnniccŏrunirvṛtiyil
nīndinīndiyaṇaññu
tuḽḽittuḽḽi naḍannu kaṟuga-
ttumbigaḽ polĕ

puḻavakkil .........

mannavanin pugaḽ pāḍānallo
mannil piṟannu ñaṅṅaḽ
nin dirusannidhi kalyuḍĕ nadigaḽ -
kkĕnnuṁ pālkkaḍalallo

kāḻsavĕykkāṁ ñaṅṅaḽ kāḻsavaykkāṁ
kāśmīraguṅgumaṁ kāḻsavaykkāṁ
kāverimuttugaḽ kāḻsavaykkāṁ
kāśippūmbaṭṭugaḽ kāḻsavaykkāṁ

kadirugaḽāl tirumanassilittiri
madirabagarnnoṭṭĕ?
layiccirikkuṁ tiruvuḽḽattinu
laharibagarnnoṭṭĕ?

tabalagaḽ kŏṭṭippāḍumboḽ avar
tabalagaḽ kŏṭṭippāḍumboḽ
karayuvadĕndamme iṅṅanĕ
karayuvadĕndamme?

uṇṇī uṇṇī paṟayāṁ ñānī
kaṇṇīrin kathabaṟayāṁ
raṇḍumānugaḽ meññunaḍannu
paṇḍŏru kaṟugakkāṭṭŏl
villugulaccŏru mannan vannadi-
lŏnninĕ..........

ayyo pāvaṁ

piḍaññuvīṇū ninpriyadādan
naḍuṅṅiḍāygĕnnuṇṇī
uriññĕḍuttŏru puḽḽittolāl
pŏdiññu tabalagaḽ tīrttu
avar kŏṭṭippāḍumboḽ
ninpriya tādanĕyorttivaḽ keḻunnu

mān peḍayāḽe ninṟĕ duḥkhattin dījvālayil
mānavātmāvilttiṅṅuṁ kūriruḽ naḍuṅṅunnu
māniṣāda ĕnna nālakṣaraṁ vīṇḍuṁ
krūramānava hṛdayattil nin kaṇṇīrĕḻudunnu