Aarorumillaatta

ആരോരുമില്ലാത്ത
Year
Language

ആരോരുമില്ലാത്ത കുട്ടിക്കുറങ്ങുവാന്‍
ആല്‍മരത്തിണ്ണയുണ്ടു്....
ആരോരുമില്ലാത്ത കുട്ടിക്കുറങ്ങുവാന്‍
ആല്‍മരത്തിണ്ണയുണ്ടു്....
പായ വിരിക്കുവാന്‍ ആരുണ്ടു്
പാലൊളി പട്ടുനിലാവുണ്ടു്...
താരാട്ടു പാടുവാന്‍ ആരുണ്ടു്
താഴത്തെ പാടത്തെ കാറ്റുണ്ടു്..
കാണും കിനാക്കളില്‍ എന്തുണ്ടു്
കാണാത്തൊരമ്മതന്‍ മുഖമുണ്ടു്...
കാലത്തുണർ‌ത്തുവാന്‍ ആരുണ്ടു്
മാനത്തുദിക്കും വെയിലുണ്ടു്...
ആരോരുമില്ലാത്ത കുട്ടിക്കു കൂട്ടിന്നായ്
ആരുണ്ടു് പാവമാം ദൈവമുണ്ടു് ...
ആ നല്ല ദൈവത്തെകാട്ടിത്തരാന്‍
ആരുണ്ടാരുണ്ടാരുണ്ടു്.....

ārorumillātta kuṭṭikkuṟaṅṅuvān
ālmarattiṇṇayuṇḍu്....
ārorumillātta kuṭṭikkuṟaṅṅuvān
ālmarattiṇṇayuṇḍu്....
pāya virikkuvān āruṇḍu്
pālŏḽi paṭṭunilāvuṇḍu്...
tārāṭṭu pāḍuvān āruṇḍu്
tāḻattĕ pāḍattĕ kāṭruṇḍu്..
kāṇuṁ kinākkaḽil ĕnduṇḍu്
kāṇāttŏrammadan mukhamuṇḍu്...
kālattuṇar‌ttuvān āruṇḍu്
mānattudikkuṁ vĕyiluṇḍu്...
ārorumillātta kuṭṭikku kūṭṭinnāy
āruṇḍu് pāvamāṁ daivamuṇḍu് ...
ā nalla daivattĕgāṭṭittarān
āruṇḍāruṇḍāruṇḍu്.....