പുലർവാന പൂന്തോപ്പിൽ തനിയേ
ഇരുന്നപ്പോൾ ഉർവശി മുല്ലപ്പൂ മൂളി
ഉം..ഉം..ഉം
പുലർവാന പൂന്തോപ്പിൽ തനിയേ
ഇരുന്നപ്പോൾ ഉർവശി മുല്ലപ്പൂ മൂളി
എന്നിലെ എന്നെയുണർത്താനെത്തി
എങ്ങോ നിന്നൊരു രോമാഞ്ചം
(പുലർവാന...)
നവഗ്രഹ വീഥിയെ നക്ഷത്ര ദേവനെ
മൂകമായ് മുല്ലപ്പൂ മോഹിച്ചു (2)
കസ്തൂരി പൂശി കളഭങ്ങൾ പൂശി (2)
ചന്ദനമഞ്ചലിൽ അലങ്കരിച്ചു
അവൾ മംഗള മണിത്തിരി കൊളുത്തി വെച്ചു
(പുലർവാന...)
കാളിന്ദി തീരത്ത് കണ്മുന്നിൽ കണ്ടപ്പോൾ
മൗനം ശൃംഗാര ശ്രുതി മീട്ടി (2)
മന്ദാരം ചൂടി മയിലാഞ്ചി ചാർത്തി (2)
മണിയറ വാതിലിൽ തുടിച്ചു നിന്നു
അവൾ സ്വയംവര വധുവായ് ഒരുങ്ങി നിന്നു
(പുലർവാന...)