ആഹാ...ആഹാ....ആഹാ...ആഹാ....
പുലരിയോടോ സന്ധ്യയോടോ പ്രിയനു പ്രേമം?
പുലരിയോട് ആവണിപ്പുലരിയോട്, നിനക്കോ?
സന്ധ്യയോട് ശാരദസന്ധ്യയോട്....
പുലരിയോടോ സന്ധ്യയോടോ പ്രിയനു പ്രേമം?
പുലരിയോട് ആവണിപ്പുലരിയോട്....
ആവണിപ്പുലരികൾ ശാരദസന്ധ്യകൾ
ആയിരങ്ങൾ കൊഴിഞ്ഞാലും പതിനായിരങ്ങൾ കൊഴിഞ്ഞാലും..
(ആവണിപ്പുലരികൾ......)
തളരാതെ കൊഴിയാതെ ഒളിമങ്ങാതെ
നിത്യപൌർണ്ണമിപോൽ വളരുമീയനുരാഗം...
(തളരാതെ......)
എനിയ്ക്കു നിന്നോടുള്ളനുരാഗം...അനുരാഗം...
നിറങ്ങളോടോ സ്വരങ്ങളോടോ പ്രിയനു പ്രേമം?
നിറങ്ങളോട് ഏഴുനിറങ്ങളോട്, നിനക്കോ?
സ്വരങ്ങളോട് സപ്തസ്വരങ്ങളോട്....
വാസന്തഭംഗികൾ സംഗീതഗംഗകൾ
ആകെയും വരണ്ടാലും ഭൂമി ശൂന്യമായിരുണ്ടാലും
ഒഴിയാതെ മറയാതെ നിറം മങ്ങാതെ
നിത്യസുഗന്ധമായ് തുളുമ്പുമീയനുരാഗം....
എനിയ്ക്കു നിന്നോടുള്ളനുരാഗം...അനുരാഗം...
പുലരിയോടോ സന്ധ്യയോടോ പ്രിയനു പ്രേമം?
പുലരിയോട് ആവണിപ്പുലരിയോട്, നിനക്കോ?
സന്ധ്യയോട് ശാരദസന്ധ്യയോട്....
ലലല്ല ലലല്ല ലലല്ല...
āhā...āhā....āhā...āhā....
pulariyoḍo sandhyayoḍo priyanu premaṁ?
pulariyoṭ āvaṇippulariyoṭ, ninakko?
sandhyayoṭ śāradasandhyayoṭ....
pulariyoḍo sandhyayoḍo priyanu premaṁ?
pulariyoṭ āvaṇippulariyoṭ....
āvaṇippularigaḽ śāradasandhyagaḽ
āyiraṅṅaḽ kŏḻiññāluṁ padināyiraṅṅaḽ kŏḻiññāluṁ..
(āvaṇippularigaḽ......)
taḽarādĕ kŏḻiyādĕ ŏḽimaṅṅādĕ
nityabaൌrṇṇamibol vaḽarumīyanurāgaṁ...
(taḽarādĕ......)
ĕniykku ninnoḍuḽḽanurāgaṁ...anurāgaṁ...
niṟaṅṅaḽoḍo svaraṅṅaḽoḍo priyanu premaṁ?
niṟaṅṅaḽoṭ eḻuniṟaṅṅaḽoṭ, ninakko?
svaraṅṅaḽoṭ saptasvaraṅṅaḽoṭ....
vāsandabhaṁgigaḽ saṁgīdagaṁgagaḽ
āgĕyuṁ varaṇḍāluṁ bhūmi śūnyamāyiruṇḍāluṁ
ŏḻiyādĕ maṟayādĕ niṟaṁ maṅṅādĕ
nityasugandhamāy tuḽumbumīyanurāgaṁ....
ĕniykku ninnoḍuḽḽanurāgaṁ...anurāgaṁ...
pulariyoḍo sandhyayoḍo priyanu premaṁ?
pulariyoṭ āvaṇippulariyoṭ, ninakko?
sandhyayoṭ śāradasandhyayoṭ....
lalalla lalalla lalalla...