പുലരിയിലെ പനിമഴയിൽ
തേടിയലഞ്ഞു നിന്നെ ഞാനൊരു തെന്നലായ് തെന്നലായ്
കൂട്ടുവരുമോ തുടിക്കും നെഞ്ചിൽ
സ്വപ്നം കാണും പൂക്കാലം
മഞ്ഞിൻ ചേല ഉടുത്തൊരുങ്ങി നിന്നു നീ
കന്നി നിലാവിൻ തേരിലേറി വന്നിടാമോ
ഒഴുകി വരുമോ രജനീഗന്ധീ കാമിനീ…. കാമിനീ
തരളിതമാം യൌവനം നിറങ്ങളായ്
പ്രണയ മാസക്കുരുവീ നീ കൂടണയില്ലേ
(പുലരിയിലെ………… തെന്നലായ്)
കാട്ടുചോലകൾ പാട്ടുപാടി കളകളം
പൂത്ത ചെമ്പകം കാറ്റിൽ മൊഴിഞ്ഞു വന്ദനം
ഇടനാഴിയിൽ തനിച്ചുവരുമോ… ചുംബനം
നൽകിടാം നിന്നെ ഞാനെൻ നെഞ്ചിലേറ്റാം
സ്വപ്നങ്ങൾ നെയ്തിടാൻ കാലമായില്ലേ…
പുലരിയിലെ പനിമഴയിൽ
തേടിയലഞ്ഞു നിന്നെ ഞാനൊരു തെന്നലായ് തെന്നലായ്
കൂട്ടുവരുമോ തുടിക്കും നെഞ്ചിൽ
സ്വപ്നം കാണും പൂക്കാലം