Pulariyil

പുലരിയില്‍
Work
Year
Language

പുലരിയിലൊരു പൂന്തെന്നൽ കൊളുത്തുന്നു ദീപം
ഹരിനാമം ചൊല്ലുമ്പോൾ തിളങ്ങുന്ന ദീപം
മലർച്ചുണ്ടിൽ തുളുമ്പുന്ന മുളംതണ്ടുമായി
മണിക്കണ്ണൻ വിരുന്നെത്തി വിളിക്കുന്നുവെന്നോ

മഴയുടെ മിഴി മൺചിരാതിൽ തളിക്കുന്നു തീർത്ഥം
അമ്പാടിപ്പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം
കുലദൈവം കുടികൊള്ളും മലർക്കാവിലേതോ
കുയിൽ‌പ്പെണ്ണിൻ തളിർച്ചുണ്ട് ജപിക്കുന്നു മന്ത്രം

ഒരു സിന്ദൂരസൂര്യന്റെ പൊൻ‌നാളാമായ്
ഞാൻ പാടുന്ന പാട്ടിന്റെ ഭൂപാളമായ്
വലംകൈത്തുമ്പു മീട്ടുന്ന പൊൻ‌വീണയായ്
ജലശംഖിൽ തുളുമ്പുന്നോരോങ്കാരാരമായ്
നിന്റെ കാരുണ്യമായ് നിത്യകല്യാണിയായ് - 2
എന്റെ ഏകാന്തജന്മം നീ പൊന്നാക്കുമോ

മഴയുടെ മിഴി മൺചിരാതിൽ തളിക്കുന്നു തീർത്ഥം
അമ്പാടിപ്പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം
കുലദൈവം കുടികൊള്ളും മലർക്കാവിലേതോ
കുയിൽ‌പ്പെണ്ണിൻ തളിർച്ചുണ്ട് ജപിക്കുന്നു മന്ത്രം

കാറ്റു കർപ്പൂരമുഴിയുന്ന കാവിൽ നിന്നും
കണിമഞ്ഞിന്റെ മണിനാദമുണരുന്നുവോ
എന്റെ പാലാഴിപ്പുഴയായ നിളയിൽ നിന്നും
ഒരു പാണന്റെ പൂംപാട്ട് കേൾക്കുന്നുവോ
നിന്റെ വനമാലയായ് നല്ല മയിൽ‌പ്പീലിയായ് - 2
എന്റെ ഏകാന്തജന്മം നീ പൊന്നാക്കുമോ
(പുലരിയിലൊരു...)

pulariyilŏru pūndĕnnal kŏḽuttunnu dībaṁ
harināmaṁ sŏllumboḽ tiḽaṅṅunna dībaṁ
malarscuṇḍil tuḽumbunna muḽaṁtaṇḍumāyi
maṇikkaṇṇan virunnĕtti viḽikkunnuvĕnno

maḻayuḍĕ miḻi maṇsirādil taḽikkunnu tīrtthaṁ
ambāḍippūmbaikkaḽ surattunnu snehaṁ
kuladaivaṁ kuḍigŏḽḽuṁ malarkkāviledo
kuyil‌ppĕṇṇin daḽirscuṇḍ jabikkunnu mandraṁ

ŏru sindūrasūryanṟĕ pŏn‌nāḽāmāy
ñān pāḍunna pāṭṭinṟĕ bhūbāḽamāy
valaṁkaittumbu mīṭṭunna pŏn‌vīṇayāy
jalaśaṁkhil tuḽumbunnoroṅgārāramāy
ninṟĕ kāruṇyamāy nityagalyāṇiyāy - 2
ĕnṟĕ egāndajanmaṁ nī pŏnnākkumo

maḻayuḍĕ miḻi maṇsirādil taḽikkunnu tīrtthaṁ
ambāḍippūmbaikkaḽ surattunnu snehaṁ
kuladaivaṁ kuḍigŏḽḽuṁ malarkkāviledo
kuyil‌ppĕṇṇin daḽirscuṇḍ jabikkunnu mandraṁ

kāṭru karppūramuḻiyunna kāvil ninnuṁ
kaṇimaññinṟĕ maṇinādamuṇarunnuvo
ĕnṟĕ pālāḻippuḻayāya niḽayil ninnuṁ
ŏru pāṇanṟĕ pūṁpāṭṭ keḽkkunnuvo
ninṟĕ vanamālayāy nalla mayil‌ppīliyāy - 2
ĕnṟĕ egāndajanmaṁ nī pŏnnākkumo
(pulariyilŏru...)