Pulari viriyum munpe

പുലരി വിരിയും മുന്‍പെ
Year
Language

പുലരി വിരിയും മുന്‍പേ
യാമക്കിളികള്‍ കരയും മുന്‍പേ
അഴകില്‍ നീരാടി അലസയായൊരു
പനിനീര്‍ പോലെ, അരികിലവള്‍ നില്‍ക്കും
ആ മുഖം കണ്ടു ഞാനുണരും (പുലരി)

മധുരമായൊരു മന്ദഹാസം (2)
മലരു പോലെ വിരിഞ്ഞ ചൊടിയെന്‍ കവിളില്‍
മഴവില്‍ക്കൊടികളേറ്റും ചാരുതേ
പുതുമഴയിലെ ജലകണികകളുടെ
പുളകിതമദലഹരിയിലലിയുമൊരോമലാള്‍ (പുലരി)

അമൃതവാണിയൊരിന്ദ്രജാലം (2)
കനകസൂര്യപടങ്ങള്‍ ഞൊറിയും കനവില്‍
ശിശിരം മിഴിയില്‍ നീന്തും നാണമായ്
പ്രണയിനിയുടെ പ്രഥമരജനിയൊരു
പ്രിയതര സഹശയന സുഖലയന യാമിനി (പുലരി)

pulari viriyuṁ munpe
yāmakkiḽigaḽ karayuṁ munpe
aḻagil nīrāḍi alasayāyŏru
paninīr polĕ, arigilavaḽ nilkkuṁ
ā mukhaṁ kaṇḍu ñānuṇaruṁ (pulari)

madhuramāyŏru mandahāsaṁ (2)
malaru polĕ viriñña sŏḍiyĕn kaviḽil
maḻavilkkŏḍigaḽeṭruṁ sārude
pudumaḻayilĕ jalagaṇigagaḽuḍĕ
puḽagidamadalahariyilaliyumŏromalāḽ (pulari)

amṛtavāṇiyŏrindrajālaṁ (2)
kanagasūryabaḍaṅṅaḽ ñŏṟiyuṁ kanavil
śiśiraṁ miḻiyil nīnduṁ nāṇamāy
praṇayiniyuḍĕ prathamarajaniyŏru
priyadara sahaśayana sukhalayana yāmini (pulari)