ആ....ആ...ആ....
പുലരി തേടിപ്പോകും ഹൃദയങ്ങളേ
പുതിയ ലോകം തേടും സ്വപ്നങ്ങളേ
നാളെ സൂര്യനു കോടി കിരണങ്ങൾ കൂടും
നാളെ കാറ്റിൽ കോടി കുളിർമലരികൾ പാടും
പുലരിത്തേടിപ്പോകും ഹൃദയങ്ങളേ
ഹൃദയങ്ങളേ......
ഏഴുനില മാളികകൾ ഉയരും
ഏഴഴകിൻ ചിത്രശാല ഒരുങ്ങും
ജീവിതത്തിൻ രാജവീഥിയാകെ
ആശകൾതൻ വനിക പൂക്കും ഗന്ധം
ഹയ് ഷെവർലെ കാറിൽ സവാരി ഞാൻ
ഫൈവ്സ്റ്റാർ ഹോട്ടൽ വിഹാരി
ആഹാ ഹാഹാ......
നായകന്മാർ നമ്മളാകും നാളെ
നന്മകൾതൻ പാട്ടൊഴുകും നീളെ
യൗവ്വനത്തിൻ പൊൻവയലിൽ താളം
സ്വർണ്ണമണിക്കതിർക്കുലതൻ മേളം
ഹയ് ടയോട്ട കാറിൽ സവാരി എൻ
മടിയിൽ ചായാൻ ശൃംഗാരി
ആഹാ ഹാഹാ......
(പുലരിത്തേടിപ്പോകും.....)