Pulari tan hrdayam

പുലരി തൻ ഹൃദയം
Work
Year
Language

ഓം...
പുലരിതന്‍ ഹൃദയമാം ജലശംഖില്‍ മുഴങ്ങുന്ന
വരമന്ത്രധ്വനിയുമായ് മിഴി തുറന്നുണരുന്ന യാമം
പകല്‍‌വെയില്‍പ്പറവകള്‍ ചിറകടിച്ചുയരുന്ന യാമം
(പുലരി...)

നന്മനിറയും ഗ്രാമകഥകള്‍ പാടിയുണരാന്‍ പാറിവന്നു
നിലാവിലുലാവും കിനാവിന്‍ പൈങ്കിളിയേ...
പാടാപ്പാട്ടുകള്‍ പാടി വാ... നീന്താപ്പുഴകള്‍ നീന്തി വാ...
തിനയും തെങ്ങിളനീരും കദളിയും വിരുന്നുണ്ടുവാ...
(പുലരി...)

വാനിലെരിയും സൂര്യശിലയും മേഘത്തകിടും മാരിവില്ലും
കിനാവും കണ്ണീരുമുരുക്കി നാം മെനയും...
കാലം നല്‍കും യാത്രയില്‍ കാണാക്കാഴ്ചകള്‍ കാണുവാന്‍...
മനസ്സിന്‍ പഞ്ചലോഹത്തില്‍ മയക്കുന്ന മായക്കണ്ണാടി...
(പുലരി...)

oṁ...
pularidan hṛdayamāṁ jalaśaṁkhil muḻaṅṅunna
varamandradhvaniyumāy miḻi tuṟannuṇarunna yāmaṁ
pagal‌vĕyilppaṟavagaḽ siṟagaḍiccuyarunna yāmaṁ
(pulari...)

nanmaniṟayuṁ grāmagathagaḽ pāḍiyuṇarān pāṟivannu
nilāvilulāvuṁ kināvin paiṅgiḽiye...
pāḍāppāṭṭugaḽ pāḍi vā... nīndāppuḻagaḽ nīndi vā...
tinayuṁ tĕṅṅiḽanīruṁ kadaḽiyuṁ virunnuṇḍuvā...
(pulari...)

vānilĕriyuṁ sūryaśilayuṁ meghattagiḍuṁ mārivilluṁ
kināvuṁ kaṇṇīrumurukki nāṁ mĕnayuṁ...
kālaṁ nalguṁ yātrayil kāṇākkāḻsagaḽ kāṇuvān...
manassin pañjalohattil mayakkunna māyakkaṇṇāḍi...
(pulari...)