Pulari nilaavu

പുലരി നിലാവു
Year
Language

പുലരിനിലാവു കളഭമുഴിഞ്ഞു ഭജനമിരുന്ന തിരുനടയില്‍
വരുന്നു ഞങ്ങള്‍ നെഞ്ചിലുലാവും സങ്കടമോടെ തീര്‍ത്ഥാടകരായ്
അകമിഴിതന്‍ തിരി തെളിയാന്‍ വരമരുളൂ ശ്യാമഹരേ
ഇനി നറുവെണ്ണപോലെ നിന്റെ കാല്‍ക്കലുരുകാം

എരിവേനലെരിയുന്ന നിളപോലെയും
മഴകാണാ മുകിലിന്റെ ഇതള്‍പോലെയും (എരി)
കണ്ണീരായ് പൂക്കും പൂമുത്തേ എന്നുള്ളില്‍ പുണ്യം നീയല്ലേ
മൂവന്തിച്ചാന്തും തൊട്ട് മുന്നാഴി പൊന്നുഴിഞ്ഞും
നിന്നെ ഞാന്‍ മെല്ലെയൊരുക്കാം
പൂക്കാലം കൊണ്ടു പുതയ്‌ക്കാം
(പുലരി)

നിന്നുള്ളില്‍ വിളയുന്ന പൊന്‍‌മുത്തിനെ
നെഞ്ചോടു ചേര്‍ത്തൊന്നു താരാട്ടണം (നിന്നുള്ളില്‍)
മുല്ലപ്പൂ മൊട്ടായ് പോറ്റേണം പല്ലാവൂര്‍ മുറ്റത്തെന്നെന്നും
തൂവെണ്ണക്കണ്ണനൊക്കും ഉണ്ണിക്കിടാവിനെ
ഞാന്‍ പേരെന്തു ചൊല്ലി വിളിക്കും
ആരീരം പാടിയുറക്കാന്‍
(പുലരി)

pularinilāvu kaḽabhamuḻiññu bhajanamirunna tirunaḍayil
varunnu ñaṅṅaḽ nĕñjilulāvuṁ saṅgaḍamoḍĕ tīrtthāḍagarāy
agamiḻidan diri tĕḽiyān varamaruḽū śyāmahare
ini naṟuvĕṇṇabolĕ ninṟĕ kālkkalurugāṁ

ĕrivenalĕriyunna niḽabolĕyuṁ
maḻagāṇā mugilinṟĕ idaḽpolĕyuṁ (ĕri)
kaṇṇīrāy pūkkuṁ pūmutte ĕnnuḽḽil puṇyaṁ nīyalle
mūvandiccānduṁ tŏṭṭ munnāḻi pŏnnuḻiññuṁ
ninnĕ ñān mĕllĕyŏrukkāṁ
pūkkālaṁ kŏṇḍu puday‌kkāṁ
(pulari)

ninnuḽḽil viḽayunna pŏn‌muttinĕ
nĕñjoḍu serttŏnnu tārāṭṭaṇaṁ (ninnuḽḽil)
mullappū mŏṭṭāy poṭreṇaṁ pallāvūr muṭrattĕnnĕnnuṁ
tūvĕṇṇakkaṇṇanŏkkuṁ uṇṇikkiḍāvinĕ
ñān perĕndu sŏlli viḽikkuṁ
ārīraṁ pāḍiyuṟakkān
(pulari)