Pular veyilum

പുലർ വെയിലും
Year
Language

സ - സ
മഗസ - മഗസ
പമഗസ - പമഗസ
നിധപമഗസനി - നിധപമഗസനി
നിസ - നിസ

പുലര്‍വെയിലും പകല്‍മുകിലും
സ്വയമലിയും യാമം...
കുറുമൊഴിയും കുരുവികളും
മഴ നനയും യാമം...
പ്രണയമെഴും ദൂതുവരാന്‍
ചിറകു തരൂ വെണ്‍പ്രാവേ
(പുലര്‍വെയിലും)

കണിമഞ്ഞിന്‍ കസവണിയും
കനകനിലാപ്പുഴയോരം (കണിമഞ്ഞിന്‍)
പനിനീര്‍ത്തോണിയില്‍... പനിനീര്‍ത്തോണിയില്‍...
അരികില്‍ വരില്ലേ ദേവഗായികയായ്...
(പുലര്‍വെയിലും)

ഒരു വാക്കും പറയാതെ
പരിഭവമായ് നീ നില്‍ക്കെ (ഒരു)
നിറവാര്‍തിങ്കളേ... നിറവാര്‍തിങ്കളേ...
തിരിതാഴ്ത്തിടല്ലേ പ്രേമപൂര്‍ണ്ണിമയില്‍...
(പുലര്‍വെയിലും)

sa - sa
magasa - magasa
pamagasa - pamagasa
nidhabamagasani - nidhabamagasani
nisa - nisa

pularvĕyiluṁ pagalmugiluṁ
svayamaliyuṁ yāmaṁ...
kuṟumŏḻiyuṁ kuruvigaḽuṁ
maḻa nanayuṁ yāmaṁ...
praṇayamĕḻuṁ dūduvarān
siṟagu tarū vĕṇbrāve
(pularvĕyiluṁ)

kaṇimaññin kasavaṇiyuṁ
kanaganilāppuḻayoraṁ (kaṇimaññin)
paninīrttoṇiyil... paninīrttoṇiyil...
arigil varille devagāyigayāy...
(pularvĕyiluṁ)

ŏru vākkuṁ paṟayādĕ
paribhavamāy nī nilkkĕ (ŏru)
niṟavārdiṅgaḽe... niṟavārdiṅgaḽe...
tiridāḻttiḍalle premabūrṇṇimayil...
(pularvĕyiluṁ)