പുതിയൊരു സൂര്യനുദിക്കുന്നു പുലരിവിളക്കും തെളിയുന്നു
പൂവുകള്‍ താനേ വിരിയുന്നു പൂജാമണികള്‍ കിലുങ്ങുന്നു
തേരും കുതിരേം വന്നല്ലോ പോരിനു വീരനണഞ്ഞല്ലോ
ചോരന്മാര്‍ക്കിനി വഴിമുട്ടും നേരും നെറിയും നിലനില്‍ക്കും
പുതിയൊരു സൂര്യനുദിക്കുന്നു പുലരിവിളക്കും തെളിയുന്നു
വമ്പന്മാരാണേ കൊലകൊമ്പന്മാരാണേ
കുമ്പിടു കള്ളന്മാര്‍ കൂടെനടപ്പാണേ
കാടു വിഴുങ്ങണ്ടേ കട്ടുമുടിക്കണ്ടേ
കാശു മറിക്കണ്ടേ കയ്യടി വാങ്ങണ്ടേ
കഥയിനി മാറും സൂക്ഷിച്ചോ കളിയും നിര്‍ത്തിക്കോ
എലിയുടെ മാളം പൊത്തിക്കോ പുലിയും പേടിച്ചോ
പുതിയൊരു സൂര്യനുദിക്കുന്നു പുലരിവിളക്കും തെളിയുന്നു
കള്ളച്ചൂതാട്ടം അതിനെന്നും നെട്ടോട്ടം
കണ്ടു പിടിച്ചാലോ ഇല്ലാ മിണ്ടാട്ടം
എന്നും തലകീഴായ് തൂങ്ങും വേതാളം
ഇങ്ങനെ പോയാലോ നാളെ പാതാളം
ആളുകളുണരും സൂക്ഷിച്ചോ ആട്ടം നിര്‍ത്തിക്കോ
അളവുകളെല്ലാം മാറ്റിക്കോ തലയില്‍ മുണ്ടിട്ടോ
(പുതിയൊരു സൂര്യനുദിക്കുന്നു...)