സ്വപ്നാടനം എനിക്ക് ജീവിതം
സ്വപ്നങ്ങള്‍ എനിക്ക് നിശാസദനങ്ങള്
പ്രാണേശ്വരീ ഇഷ്ട പ്രാണേശ്വരീ
നിന്റെ നാണങ്ങള്‍ വള കിലുക്കും സൂനങ്ങള്‍ (സ്വപ്നാടനം)
പിച്ചള കുമിള പൊട്ടിയ വാതിലുകള്‍
പകുതി തുറന്നു പിന്നെ പകുതി തുറന്നു
ഒരു നഗ്ന ബന്ധ ശില്‍പ്പം പോലെ നിലാവ് നിന്നു
പൂ നിലാവ് നിന്നു
പ്രകൃതീ പ്രകൃതീ നിന്റെ പുഷ്പ മേടയില്‍
എന്റെ യൌവ്വനം പുളകമണിഞ്ഞു പുളകമണിഞ്ഞു (സ്വപ്നാടനം)
ആഹാ ..ആഹാ ..ആഹാ ..
ചിത്തിര ചിറകു കെട്ടിയ ഭാവനകള്‍
ചിലങ്ക കിലുക്കി സ്വര്ണ്ച്ചിലങ്ക കിലുക്കി
ഒരു നൃത്തമാടും ലജ്ജപോലെ നടന്നു വന്നു
നീ നടന്നു വന്നു
പ്രകൃതീ പ്രകൃതീ എന്റെ സ്വര്‍ഗ്ഗ സീമയില്‍
നിന്റെ മോഹങ്ങള്‍ സുഗന്ധമണിഞ്ഞു സുഗന്ധമണിഞ്ഞു ( സ്വപ്നാടനം)