പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ
മണ്ണില്‍ കുരുത്തതെല്ലാം മലര് ചൂടുമോ
മനസ്സിന്റെ സ്വപ്നമെല്ലാം നില നില്‍ക്കുമോ
(പൂവായ്)
ജീവിതമിന്നൊരു ദുഖമരുഭൂവായി
ജീവനൊരു പഞ്ചാഗ്നി ജ്വാലയായ് മാറി
ജീവിതമിന്നൊരു ദുഖമരുഭൂവായി
ജീവനൊരു പഞ്ചാഗ്നി ജ്വാലയായ് മാറി
മോഹങ്ങള്‍ തളിരിട്ട മുന്തിരിവള്ളി
ദാഹിച്ചുണങ്ങിയ പാഴ്ച്ചില്ലയായ് മാറി
ദാഹിച്ചുണങ്ങിയ പാഴ്ച്ചില്ലയായ് മാറി
(പൂവായ്)
പൂചൂടാന്‍ കൊതികൊള്ളും നിന്റെ ശിരസ്സില്‍
ഈ ഭാരം താങ്ങി തളരും പെണ്ണേ
കരുണയ്ക്കായ് കൈ നീട്ടി കരയുന്നോ നീ
കനിവറ്റോര്‍ സ്വന്തമാക്കി തീര്‍ത്തീ ലോകം
കനിവറ്റോര്‍ സ്വന്തമാക്കി തീര്‍ത്തീ ലോകം
(പൂവായ്)