Priyaraagannal toogaan

പ്രിയരാഗങ്ങൾ തൂകാൻ
Year
Language

പ്രിയരാഗങ്ങള്‍ തൂകാന്‍ ഞാനും വന്നിതാ
ഇന്നീ വേദിയില്‍
പ്രിയരാഗങ്ങള്‍ തൂകാന്‍ ഞാനും വന്നിതാ
ഇന്നീ വേദിയില്‍
ഹൃദയാഭിലാഷമെല്ലാം പറന്നു പോയി
കരളില്‍ ദുഃഖ തിരകള്‍ ഇന്നിതാ ഇരമ്പിടുന്നു
(പ്രിയരാഗങ്ങള്‍ ...)

പാവമീ ഞാന്‍ നിനച്ചതോ ഗാനം പാടുവാന്‍
ലോകമേ നീ കൊതിച്ചതോ എന്നെ മാറ്റുവാന്‍
എന്നും ശോകം തന്നു പോകും എന്നിലേറും മോഹമേ
ഇനിയും ഏകനായ് ഞാന്‍ ഒരു പുലരിയിലൊഴുകി വരും
വീണാ ഗാനമായ് ..
(പ്രിയരാഗങ്ങള്‍ ...)

ഇന്ദ്രനീല വിഹായസ്സിന്‍ ചന്ദ്രലേഖ തന്‍
ശോഭയെ നാം കെടുത്തുമോ മായ്ച്ചാല്‍ മായുമോ
ശുഭകാലം വന്നു ചേരും മണ്ണിലേതു മര്‍ത്യനും
മനസ്സേ മാഴ്കിടാതേ ഒരു പുതുയുഗം പറന്നു വരും
നാളെ മോദമായ് ..
(പ്രിയരാഗങ്ങള്‍ ...)

priyarāgaṅṅaḽ tūgān ñānuṁ vannidā
innī vediyil
priyarāgaṅṅaḽ tūgān ñānuṁ vannidā
innī vediyil
hṛdayābhilāṣamĕllāṁ paṟannu poyi
karaḽil duḥkha tiragaḽ innidā irambiḍunnu
(priyarāgaṅṅaḽ ...)

pāvamī ñān ninaccado gānaṁ pāḍuvān
logame nī kŏdiccado ĕnnĕ māṭruvān
ĕnnuṁ śogaṁ tannu poguṁ ĕnnileṟuṁ mohame
iniyuṁ eganāy ñān ŏru pulariyilŏḻugi varuṁ
vīṇā gānamāy ..
(priyarāgaṅṅaḽ ...)

indranīla vihāyassin sandralekha tan
śobhayĕ nāṁ kĕḍuttumo māyscāl māyumo
śubhagālaṁ vannu seruṁ maṇṇiledu mardyanuṁ
manasse māḻgiḍāde ŏru puduyugaṁ paṟannu varuṁ
nāḽĕ modamāy ..
(priyarāgaṅṅaḽ ...)