Priyane uyir neeye

പ്രിയനേ ഉയിര്‍ നീയേ
Work
Year
Language

പ്രിയനേ ഉയിര്‍ നീയേ വാഴ്വിന്‍ പൊരുള്‍ നീയേ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും
(പ്രിയനേ)

ഗാനാമൃതം നീ തൂകിവാ സംഗീതരഞ്ജിനീ
ഈ ജീവിതം രാഗോത്സവം മന്ദാരഹാസിനീ
മോഹങ്ങളില്‍ തേന്‍ തന്നു നീ ശൃംഗാരവാഹിനീ

ലതികേ ഉണരൂ എന്‍ മനസ്സില്‍ നീ പടരൂ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും
(പ്രിയനേ)

ആ ....ആ...
എന്‍ രാഗവും നിന്‍ താളവും ചേരുന്ന വേളയില്‍
ഓളങ്ങളായ് എന്‍ ആശകള്‍ ആടുന്ന മേളയില്‍
എന്‍ ചിന്തയില്‍ നിന്‍ ചിന്തുകള്‍ മീട്ടുന്നു വല്ലകി
കവിതേ ഉണരൂ പൊന്‍ കതിരായ് നീ വിരിയൂ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും

മൃദുലേ രതിലോലേ കണ്ണില്‍ ഒളി നീയേ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും
(പ്രിയനേ)

priyane uyir nīye vāḻvin pŏruḽ nīye
lahari nurayuṁ lahari
nin nĕñjiluṁ nī vāḻuṁ ĕn nĕñjiluṁ
(priyane)

gānāmṛtaṁ nī tūgivā saṁgīdarañjinī
ī jīvidaṁ rāgotsavaṁ mandārahāsinī
mohaṅṅaḽil ten dannu nī śṛṁgāravāhinī

ladige uṇarū ĕn manassil nī paḍarū
lahari nurayuṁ lahari
nin nĕñjiluṁ nī vāḻuṁ ĕn nĕñjiluṁ
(priyane)

ā ....ā...
ĕn rāgavuṁ nin dāḽavuṁ serunna veḽayil
oḽaṅṅaḽāy ĕn āśagaḽ āḍunna meḽayil
ĕn sindayil nin sindugaḽ mīṭṭunnu vallagi
kavide uṇarū pŏn kadirāy nī viriyū
lahari nurayuṁ lahari
nin nĕñjiluṁ nī vāḻuṁ ĕn nĕñjiluṁ

mṛdule radilole kaṇṇil ŏḽi nīye
lahari nurayuṁ lahari
nin nĕñjiluṁ nī vāḻuṁ ĕn nĕñjiluṁ
(priyane)