Priyamulla settan

പ്രിയമുള്ള ചേട്ടൻ
Year
Language

പ്രിയമുള്ളചേട്ടന്‍ അറിയുവാന്‍....
പ്രിയയെഴുതും പരിദേവനം

കരിമീനിണകളെന്നവിടുന്നു ചൊല്ലും
കണ്ണുകള്‍ മറന്നു പോയ് മയക്കം
ഉരുകാത്ത വെണ്ണയെന്നവിടുന്നുകളിയാക്കും
നിറമാറിലറിയാത്തൊരിളക്കം
പ്രിയമുള്ളചേട്ടന്‍ അറിയുവാന്‍....
പ്രിയയെഴുതും പരിദേവനം

അവിടുന്നു ചുംബിക്കനരികിലില്ലെങ്കില്‍
അധരത്തിലെന്തിനീ രാഗം?
വിരല്‍നഖം തെളിയാത്ത പടം വരക്കില്ലെങ്കില്‍
കവിളിണക്കെന്തിനീ തിളക്കം?
പ്രിയമുള്ളചേട്ടന്‍ അറിയുവാന്‍....
പ്രിയയെഴുതും പരിദേവനം

ആമലര്‍മുഖത്തിങ്കള്‍ മുകര്‍ന്നു മറയ്ക്കാന്‍
കാര്‍മുകിലാകുമെന്‍ കൂന്തല്‍
നീലിഭൃംഗാദി തേച്ചു മിനുക്കുന്നതെന്തിനെന്‍
ഭാവന നിഴലെണ്ണികുഴഞ്ഞു
പ്രിയമുള്ളചേട്ടന്‍ അറിയുവാന്‍....
പ്രിയയെഴുതും പരിദേവനം

priyamuḽḽaseṭṭan aṟiyuvān....
priyayĕḻuduṁ paridevanaṁ

karimīniṇagaḽĕnnaviḍunnu sŏlluṁ
kaṇṇugaḽ maṟannu poy mayakkaṁ
urugātta vĕṇṇayĕnnaviḍunnugaḽiyākkuṁ
niṟamāṟilaṟiyāttŏriḽakkaṁ
priyamuḽḽaseṭṭan aṟiyuvān....
priyayĕḻuduṁ paridevanaṁ

aviḍunnu suṁbikkanarigilillĕṅgil
adharattilĕndinī rāgaṁ?
viralnakhaṁ tĕḽiyātta paḍaṁ varakkillĕṅgil
kaviḽiṇakkĕndinī tiḽakkaṁ?
priyamuḽḽaseṭṭan aṟiyuvān....
priyayĕḻuduṁ paridevanaṁ

āmalarmukhattiṅgaḽ mugarnnu maṟaykkān
kārmugilāgumĕn kūndal
nīlibhṛṁgādi teccu minukkunnadĕndinĕn
bhāvana niḻalĕṇṇiguḻaññu
priyamuḽḽaseṭṭan aṟiyuvān....
priyayĕḻuduṁ paridevanaṁ