പ്രിയതേ മിഴിനീരിലെന്നെ ആഴ്ത്തി നീ മറഞ്ഞു
തനിയെ സ്മൃതി തോറും എന്നെ തള്ളി നീയകന്നു
പ്രിയതേ മിഴിനീരിലെന്നെ ആഴ്ത്തി നീ മറഞ്ഞു
തേങ്ങാതെ ഉള്ളം തേങ്ങിക്കരയുമ്പോഴും
അഴലിന്റെ ഭാരം പേറി അലയുമ്പോഴും
പൊന്‍ നാളങ്ങള്‍ പൊലിയും എന്‍ ജീവനില്‍
നിന്‍ മുഖം മാത്രം
പ്രിയതേ മിഴിനീരിലെന്നെ ആഴ്ത്തി നീ മറഞ്ഞു
ഒരു നേരം പോലും തമ്മില്‍ പിരിയാതെയും
ഒരു കാര്യം പോലും തമ്മില്‍ ഒളിക്കാതെയും
ഒന്നായി നാം കഴിഞ്ഞൊരാ നാളുമായ്
എങ്ങു നീ പോയി
(പ്രിയതേ )