പ്രിയദര്‍ശിനി ഞാന്‍ നമുക്കൊരു
പ്രേമപഞ്ചവടി തീര്‍ത്തു
മനോജ്ഞ സന്ധ്യാ രാഗം പൂശിയ
മായാലോകം തീര്‍ത്തു
അരികില്‍ സരയൂ നദിയുണ്ടോ? അതി-
ലന്നമുഖത്തോണിയുണ്ടോ?
അക്കളിത്തോണിതുഴഞ്ഞുനടന്നാല്‍
മുങ്ങിപ്പോയാലോ!
ചുഴികളില്‍ മുങ്ങിപ്പോയാലോ!
മുത്തുകിട്ടും കൈനിറയെ മുത്തുകിട്ടും
ഓഹോ... ഓഹോ... ഓ....
അവിടേ കറുകക്കുടിലുണ്ടോ അതി-
ലംശുമതി പുഷ്പമുണ്ടോ?
പെണ്‍കൊടിനിന്നെ കണ്ടുകൊതിച്ചൊരു
പൊന്മാന്‍ വന്നാലോ !
അതിലൊരു പൊന്മാന്‍ വന്നാലോ!
ഞാന്‍ വളര്‍ത്തും പുഴയരികില്‍ ഞാന്‍ വളര്‍ത്തും
ആ... ആ..