Priyadame prabhaadame

പ്രിയതമേ പ്രഭാതമേ
Year
Language

പ്രിയതമേ .... പ്രഭാതമേ
പ്രിയതമേ പ്രഭാതമേ ഇരുളല തിങ്ങും കരളിന്നിതളില്‍
വരവര്‍ണ്ണിനിയായ്‌ വാരൊളിതൂകും വാസന്തസൌന്ദര്യമേ

എത്രകൊതിച്ചു ഞാനോമനേ നിന്‍
ചിത്രശാലാങ്കണമൊന്നു കാണാന്‍
എത്രകൊതിച്ചു നിന്‍ ശീതളപല്ലവ
തല്പത്തിലെന്നെ മറന്നുറങ്ങാന്‍
മഞ്ഞലച്ചാര്‍ത്തില്‍ നീരാടാന്‍
മന്ദപവനനില്‍ ചാഞ്ചാടാന്‍

ശൃംഗാരഭാവത്തിന്‍ സിന്ദൂരമേഘങ്ങള്‍
നിന്‍ കവിള്‍ഛായയില്‍ നീന്തിടുമ്പോള്‍
ശൃംഗാര ....
ആരാധനയുടെ താമരമലരായ്‌
ആ നവരശ്മിയിലലിയുന്നു ഞാന്‍
മന്ദഹാസമായ്‌ വിടരുന്നു ഞാന്‍
മണ്ണിനെ വിണ്ണാക്കി മാറ്റുന്നു ഞാന്‍
പ്രിയതമേ ....

priyadame .... prabhādame
priyadame prabhādame iruḽala tiṅṅuṁ karaḽinnidaḽil
varavarṇṇiniyāy‌ vārŏḽidūguṁ vāsandasaൌndaryame

ĕtragŏdiccu ñānomane nin
sitraśālāṅgaṇamŏnnu kāṇān
ĕtragŏdiccu nin śīdaḽaballava
talbattilĕnnĕ maṟannuṟaṅṅān
maññalaccārttil nīrāḍān
mandabavananil sāñjāḍān

śṛṁgārabhāvattin sindūrameghaṅṅaḽ
nin kaviḽchāyayil nīndiḍumboḽ
śṛṁgāra ....
ārādhanayuḍĕ tāmaramalarāy‌
ā navaraśmiyilaliyunnu ñān
mandahāsamāy‌ viḍarunnu ñān
maṇṇinĕ viṇṇākki māṭrunnu ñān
priyadame ....