Priyadama

പ്രിയതമ
Work
Year
Language

പ്രിയതമാ......(4)
മാണിക്യക്കമ്മലുവേണം മാലയ്ക്ക് തൊങ്ങലുവേണം
വേളിക്കു കസവിന്റെ പുടവ വേണം
മാണിക്ക്യക്കണ്ണുകളല്ലേ മാറത്തു ചന്ദനമല്ലേ
വേളിക്കു ഇളവെയിലിന്‍ പുടവയില്ലേ
എന്നും പൊന്നുഷസ്സിന്റെ തുടുത്തവാനം
കുങ്കുമം പൊഴിച്ചതു നിനക്കല്ലേ?

പ്രിയതമാ........(4)
അത്തള പിത്തള തവളാച്ചി
ചുക്കുമ്മേലിരിക്കണ ചൂളാപ്പ്
മറിയം വന്നു വിളക്കൂതി
ഗുണ്ടു മാണി സാറാ ഗോഷ്

മാരിക്കാര്‍മുടിയില്‍ ചൂടാന്‍ അരിമുല്ലപൂതരികില്ലേ
കരളില്‍ പ്രണയം നിറയും ഇരവല്ലേ
പൂമുല്ലക്കാവുകളെന്തിനു നീതന്നെ പൂവിതളല്ലെ
പൂതേടും പൂങ്കാറ്റല്ലേ ഞാന്‍
കനവില്‍ അമ്പലനടയില്‍ ഇന്നലെ
തൊഴുതുനില്‍ക്കുമ്പോള്‍
നിറനിലാവില്‍ നിനക്കായ്മാത്രം നടതുറന്നില്ലേ?

പ്രിയതമാ.....(4)

നെയ്യാമ്പല്‍ച്ചെണ്ടുകള്‍ വേണം തിരിവെച്ചൊരു പന്തലുവേണം
നിറയും പറയും കതിരും കരുതേണം
കല്യാണച്ചിന്തുകള്‍ മൂളാന്‍ നല്ലോലക്കുരുവികള്‍ വേണം
പൂമുറ്റം തൂത്തുതളിക്കേണം
അകലേ അമ്പലനടയില്‍ അമ്പിളി കതകുചാരുമ്പോള്‍
തിരികളാളും നിലവിളക്കായ് നിന്നെ എടുത്തു വയ്ക്കുംഞാന്‍

priyadamā......(4)
māṇikyakkammaluveṇaṁ mālaykk tŏṅṅaluveṇaṁ
veḽikku kasavinṟĕ puḍava veṇaṁ
māṇikkyakkaṇṇugaḽalle māṟattu sandanamalle
veḽikku iḽavĕyilin puḍavayille
ĕnnuṁ pŏnnuṣassinṟĕ tuḍuttavānaṁ
kuṅgumaṁ pŏḻiccadu ninakkalle?

priyadamā........(4)
attaḽa pittaḽa tavaḽācci
sukkummelirikkaṇa sūḽāpp
maṟiyaṁ vannu viḽakkūdi
guṇḍu māṇi sāṟā goṣ

mārikkārmuḍiyil sūḍān arimullabūdarigille
karaḽil praṇayaṁ niṟayuṁ iravalle
pūmullakkāvugaḽĕndinu nīdannĕ pūvidaḽallĕ
pūdeḍuṁ pūṅgāṭralle ñān
kanavil ambalanaḍayil innalĕ
tŏḻudunilkkumboḽ
niṟanilāvil ninakkāymātraṁ naḍaduṟannille?

priyadamā.....(4)

nĕyyāmbalscĕṇḍugaḽ veṇaṁ tirivĕccŏru pandaluveṇaṁ
niṟayuṁ paṟayuṁ kadiruṁ karudeṇaṁ
kalyāṇaccindugaḽ mūḽān nallolakkuruvigaḽ veṇaṁ
pūmuṭraṁ tūttudaḽikkeṇaṁ
agale ambalanaḍayil ambiḽi kadagusārumboḽ
tirigaḽāḽuṁ nilaviḽakkāy ninnĕ ĕḍuttu vaykkuṁñān