മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂങ്കന്യകേ
മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല്
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടിവന്ന തിങ്കളോ
തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ
ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
(മാന്തളിരിൻ...)
പൂവുകളിൽ ചോടുവെച്ചു നീ വരുമ്പോൾ
പ്രാവുകളാ കൂടുകളിൽ ശ്രുതിമീട്ടും
കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
കാതരമാം മോഹങ്ങൾ എന്നപോലെ
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടിവന്ന തിങ്കളോ
തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ
ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
(മാന്തളിരിൻ...)
ആദിപുലർവേളയിൽ നാമീ വഴിയേ
പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടിവന്ന തിങ്കളോ
തിങ്കൾ മാറിൽ ചായുറങ്ങും മാൻകിടാവോ
ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
(മാന്തളിരിൻ...)