(പു) ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി (2)
(ആയിരം വര്‍ണ്ണമായ് )
എന്‍ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ
വിണ്ണില്‍ നിന്നെന്നെയും തേടി നീ വന്നുവോ
(എന്‍ മുളം)
കണ്ടു മോഹിക്കുമെന്‍ കണ്‍കളില്‍ പിന്നെയും
ചന്ദ്രികാരശ്മി തന് ചന്ദന സ്പര്‍ശ്ശമോ
ആരു നീ
(സ്ത്രീ) ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
(പു) ആരു നീ മോഹിനി (2)
(പു) ജന്മ തീരങ്ങളില്‍ ഈ മലര് പുഞ്ചിരി
കണ്ടുവോ മാഞ്ഞുവോ പിന്നെയും കാണ്മിതോ
(ജന്മ തീരങ്ങളില്‍)
കാണുമാ വേളയില്‍ കാതരേ ആയിരം
കാനന ജ്വാലകള്‍ പ്രാണനില്‍ പൂത്തുവോ
ആരു നീ
(സ്ത്രീ) ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
(പു) ആരു നീ മോഹിനി (2)
ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി (2)