Premavallabhan doduttuvittoru

പ്രേമവല്ലഭൻ തൊടുത്തുവിട്ടൊരു
Year
Language

പ്രേമവല്ലഭന്‍ തൊടുത്തു വിട്ടൊരു
പ്രമദസായകമേ - എന്റെ
പ്രാണഹര്‍ഷത്തിന്‍ പനിനീര്‍മുകുളം
പവിഴനഖം കൊണ്ടു വിടര്‍ത്തൂ (പ്രേമവല്ലഭന്‍)

എന്നെയുറക്കാത്ത സ്വപ്നങ്ങള്‍ക്കു നീ
അന്നത്തൂവല്‍ ചിറകു തരൂ
അവയുടെ വിശറിക്കാറ്റിന്‍ കീഴിലെന്‍ അസ്വസ്ഥതകള്‍
താനേ തിരിഞ്ഞും മറിഞ്ഞും മെത്തയില്‍
ആയിരം ചുളിവു തീര്‍ക്കും (പ്രേമവല്ലഭന്‍)

എന്റെയടങ്ങാതൊരാവേശത്തിനു
തങ്കപ്പീലിച്ചൊടികള്‍ തരൂ
അവയുടെ ചുടുചുംബനത്തിന്‍ മടിയിലെ ഏകാന്തതയില്‍
താനേ കമഴ്ന്നും മലര്‍ന്നും കിടന്നെന്‍
ദാഹങ്ങളുറക്കൊഴിക്കും (പ്രേമവല്ലഭന്‍)

premavallabhan dŏḍuttu viṭṭŏru
pramadasāyagame - ĕnṟĕ
prāṇaharṣattin paninīrmuguḽaṁ
paviḻanakhaṁ kŏṇḍu viḍarttū (premavallabhan)

ĕnnĕyuṟakkātta svapnaṅṅaḽkku nī
annattūval siṟagu tarū
avayuḍĕ viśaṟikkāṭrin kīḻilĕn asvasthadagaḽ
tāne tiriññuṁ maṟiññuṁ mĕttayil
āyiraṁ suḽivu tīrkkuṁ (premavallabhan)

ĕnṟĕyaḍaṅṅādŏrāveśattinu
taṅgappīliccŏḍigaḽ tarū
avayuḍĕ suḍusuṁbanattin maḍiyilĕ egāndadayil
tāne kamaḻnnuṁ malarnnuṁ kiḍannĕn
dāhaṅṅaḽuṟakkŏḻikkuṁ (premavallabhan)