Premattinu kannilla

പ്രേമത്തിനു കണ്ണില്ല
Year
Language

പ്രേമത്തിന് കണ്ണില്ലാ..
അയ്യയ്യേ ഇങ്ങേര്‍ക്കു നാണമില്ലേ ?

പ്രേമത്തിനു കണ്ണില്ല... കണ്ണില്ല മൂക്കില്ല നാക്കില്ല
പ്രണയത്തിനു പ്രായമില്ല.. ആണും പെണ്ണും ഭേദമില്ല
ആകയാല്‍ നാം പ്രണയത്തെ വാഴ്ത്തിപ്പാടാം

ഏദന്‍ തോട്ടത്തില്‍ ആരംഭം .. പിന്നെ
തൊഴുത്തിലും തൊടിയിലും കുളത്തിന്റെ പടിയിലും
എഴുത്തുപള്ളിയിലും തുടരുന്നു (ഏദന്‍)
പ്രണയം രാജ്യം ഭരിക്കുന്നു
പ്രണയം രാജ്യം ഭരിക്കുന്നു.. എന്റെയള്ളോ
നിന്റെ പ്രേമം എന്റെയെല്ലൊടിക്കുന്നൂ.. (പ്രേമത്തിന്)

പ്രേമമെന്നാലൊരു ലഹരി.. അതു
പൈങ്കിളിക്കഥയിലും സിനിമാപ്പാട്ടിലും
പളുങ്കുമണിപോലെ നുരയുന്നൂ (പ്രേമമെന്നാലൊരു)
പ്രേമം ഭൂഗോളം തിരിക്കുന്നൂ
പ്രേമം ഭൂഗോളം തിരിക്കുന്നൂ ...
എന്റെ കൈ.. കൈ... കൈ.. (പ്രേമത്തിന്)

premattin kaṇṇillā..
ayyayye iṅṅerkku nāṇamille ?

premattinu kaṇṇilla... kaṇṇilla mūkkilla nākkilla
praṇayattinu prāyamilla.. āṇuṁ pĕṇṇuṁ bhedamilla
āgayāl nāṁ praṇayattĕ vāḻttippāḍāṁ

edan doṭṭattil āraṁbhaṁ .. pinnĕ
tŏḻuttiluṁ tŏḍiyiluṁ kuḽattinṟĕ paḍiyiluṁ
ĕḻuttubaḽḽiyiluṁ tuḍarunnu (edan)
praṇayaṁ rājyaṁ bharikkunnu
praṇayaṁ rājyaṁ bharikkunnu.. ĕnṟĕyaḽḽo
ninṟĕ premaṁ ĕnṟĕyĕllŏḍikkunnū.. (premattin)

premamĕnnālŏru lahari.. adu
paiṅgiḽikkathayiluṁ sinimāppāṭṭiluṁ
paḽuṅgumaṇibolĕ nurayunnū (premamĕnnālŏru)
premaṁ bhūgoḽaṁ tirikkunnū
premaṁ bhūgoḽaṁ tirikkunnū ...
ĕnṟĕ kai.. kai... kai.. (premattin)