Premamadhu

പ്രേമമധു
Work
Year
Language

പ്രേമമധു തേടും കാര്‍വണ്ടു പോലെ
എന്‍ അരികില്‍ വന്നു നീയെന്‍ കിനാവേ (2)
എന്‍റെ ഹൃദയം തന്നു ഞാന്‍ പ്രിയതമാ
(പ്രേമമധു തേടും ...)

ആകാശഗംഗയില്‍ രാജഹംസങ്ങള്‍
അനുരാഗക്കുളിരണിഞ്ഞു (2)
കരിമ്പിന്‍റെ വില്ലുമായി കമലപ്പുവമ്പന്‍
കരളില്‍ മധു ചൊരിഞ്ഞു (2)
(പ്രേമമധു തേടും ...)

ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം
പാറിപ്പറന്നു വന്നു (2)
തുടിക്കുമെന്‍ ഹൃദയം നിന്‍ വിരിമാറില്‍
പുളകത്തിന്‍ പൂവണിഞ്ഞു
(പ്രേമമധു തേടും ...)

premamadhu teḍuṁ kārvaṇḍu polĕ
ĕn arigil vannu nīyĕn kināve (2)
ĕnṟĕ hṛdayaṁ tannu ñān priyadamā
(premamadhu teḍuṁ ...)

āgāśagaṁgayil rājahaṁsaṅṅaḽ
anurāgakkuḽiraṇiññu (2)
karimbinṟĕ villumāyi kamalappuvamban
karaḽil madhu sŏriññu (2)
(premamadhu teḍuṁ ...)

omanamullayil ŏru pŏnśalabhaṁ
pāṟippaṟannu vannu (2)
tuḍikkumĕn hṛdayaṁ nin virimāṟil
puḽagattin pūvaṇiññu
(premamadhu teḍuṁ ...)