Premabooja kalinyanyau

പ്രേമപൂജ കഴിഞ്ഞു
Work
Year
Language

ആ....
പ്രേമപൂജകഴിഞ്ഞൂ... ശ്രീകോവില്‍ നടയടച്ചു
കണ്ണുതുറക്കാത്ത ദേവന്നുമുന്നില്‍
കണ്ണീരുമായിഞാന്‍ കാത്തുനിന്നു
പിന്നെയും കാത്തുനിന്നു

പൂജാമലരുകള്‍ വാടിക്കരിഞ്ഞു
കണ്ണുനീര്‍ വീണുനനഞ്ഞു
കോവിലറിഞ്ഞില്ല ദേവനറിഞ്ഞില്ലാ
എന്റെയാത്മവിലാപം

സ്മരണകള്‍ നീര്‍ത്തിയ കംബളത്തില്‍
ദുഃഖം മയങ്ങിയുണര്‍ന്നു
വീഥികള്‍തോറും നിഴലായലയും
നിന്നില്‍ അലിഞ്ഞുചേരാന്‍
നിന്നില്‍ അലിഞ്ഞുചേരാന്‍

ā....
premabūjagaḻiññū... śrīgovil naḍayaḍaccu
kaṇṇuduṟakkātta devannumunnil
kaṇṇīrumāyiñān kāttuninnu
pinnĕyuṁ kāttuninnu

pūjāmalarugaḽ vāḍikkariññu
kaṇṇunīr vīṇunanaññu
kovilaṟiññilla devanaṟiññillā
ĕnṟĕyātmavilābaṁ

smaraṇagaḽ nīrttiya kaṁbaḽattil
duḥkhaṁ mayaṅṅiyuṇarnnu
vīthigaḽtoṟuṁ niḻalāyalayuṁ
ninnil aliññuserān
ninnil aliññuserān