Premaardra svapnannale ninnal

പ്രേമാര്‍ദ്ര സ്വപ്നങ്ങളേ നിങ്ങള്‍
Year
Language

പ്രേമാർദ്ര സ്വപ്നങ്ങളേ
നിങ്ങൾ പാടാൻ മടിക്കുന്നതെന്തേ
വിട ചൊല്ലിയെങ്ങോ മറഞ്ഞോ
മോഹ മാണിക്യപ്പൈങ്കിളിക്കുഞ്ഞേ
പാവം മാണിക്യപ്പൈങ്കിളിക്കുഞ്ഞേ...
(പ്രേമാർദ്ര....)

ഏതൂഷ്മള സ്പർശം
വെറും പൂമൊട്ടു പൂവാക്കി
ആ..ആ....ആ...
ഏതൂഷ്മള സ്പർശം
വെറും പൂമൊട്ടു പൂവാക്കി
പൂവിൽ വീണ്ടും തേനൂട്ടി
കാലത്തിൻ ക്രീടാ മോഹം വിരിയിച്ച
ചാപല്യപ്പൂവാക്കി...
സാരഗീതകം കാതിലോതുവാൻ വന്ന
പൂന്തെന്നൽ അന്യനായി...
(പ്രേമാർദ്ര....)

ആരിരോ കേൾക്കാതെ
പാവം ആതിരേ നീ മയങ്ങി...
ങ്ഹൂ ഹു ഹും...ഉം...ഉം...
ആരിരോ കേൾക്കാതെ
പാവം ആതിരേ നീ മയങ്ങി...
തിരുവാതിരേ നീ വിങ്ങി...
കാലത്തിൻ ദീനാലാപം കേട്ടേതോർമ്മയിൽ
നീ വിതുമ്പീ...
പാഴ്ക്കിനാവിലെ പൂത്ത നീറ്റിലാരുടെ
കങ്കണം വീണുടഞ്ഞു...
(പ്രേമാർദ്ര....)

premārdra svapnaṅṅaḽe
niṅṅaḽ pāḍān maḍikkunnadĕnde
viḍa sŏlliyĕṅṅo maṟañño
moha māṇikyappaiṅgiḽikkuññe
pāvaṁ māṇikyappaiṅgiḽikkuññe...
(premārdra....)

edūṣmaḽa sparśaṁ
vĕṟuṁ pūmŏṭṭu pūvākki
ā..ā....ā...
edūṣmaḽa sparśaṁ
vĕṟuṁ pūmŏṭṭu pūvākki
pūvil vīṇḍuṁ tenūṭṭi
kālattin krīḍā mohaṁ viriyicca
sābalyappūvākki...
sāragīdagaṁ kādiloduvān vanna
pūndĕnnal anyanāyi...
(premārdra....)

āriro keḽkkādĕ
pāvaṁ ādire nī mayaṅṅi...
ṅhū hu huṁ...uṁ...uṁ...
āriro keḽkkādĕ
pāvaṁ ādire nī mayaṅṅi...
tiruvādire nī viṅṅi...
kālattin dīnālābaṁ keṭṭedormmayil
nī vidumbī...
pāḻkkināvilĕ pūtta nīṭrilāruḍĕ
kaṅgaṇaṁ vīṇuḍaññu...
(premārdra....)