Premaanubhoodiyumaayennil

പ്രേമാനുഭൂതിയുമായെന്നില്‍
Work
Year
Language

പ്രേമാനുഭൂതിയുമായെന്നില്‍ നീയൊരു
രോമാഞ്ച കഞ്ചുകം ചാര്‍ത്തി
ഓരോരോ രാഗവുമായെന്നില്‍ നീയൊരു
ഓരിലയില്‍ ഈരിലക്കുട നീര്‍ത്തി

മാന്‍പേടയായ് ഞാന്‍ പിന്നെക്കിനാവിലെ
മാലിനീ തീരത്തു വന്നു
ഓമനിച്ചിത്രനാള്‍ നീകാത്തുസൂക്ഷിച്ച
കാമുക ഹൃദയം ഞാന്‍ കണ്ടു

ദൂരെച്ചിലമ്പുമായ് ദൂതിനുപോയിടും
ദേവഹംസങ്ങളുറങ്ങി
താരണി സങ്കല്‍പ്പ സ്വപ്നങ്ങളെന്നില്‍
തളിരിട്ടു പൂവിട്ടു വിരിഞ്ഞു

premānubhūdiyumāyĕnnil nīyŏru
romāñja kañjugaṁ sārtti
ororo rāgavumāyĕnnil nīyŏru
orilayil īrilakkuḍa nīrtti

mānpeḍayāy ñān pinnĕkkināvilĕ
mālinī tīrattu vannu
omaniccitranāḽ nīgāttusūkṣicca
kāmuga hṛdayaṁ ñān kaṇḍu

dūrĕccilambumāy dūdinuboyiḍuṁ
devahaṁsaṅṅaḽuṟaṅṅi
tāraṇi saṅgalppa svapnaṅṅaḽĕnnil
taḽiriṭṭu pūviṭṭu viriññu