വന്ദനം എന്‍ വന്ദനം
നീ മന്മഥന് തങ്ങിടും മന്ദിരം
പുഞ്ചിരി സുന്ദരം പൂമുഖം പൊന്നിറം
നിന്നിലെന്‍ സര്‍വ്വവും അര്‍പ്പണം ..ആ ..സമര്‍പ്പണം
വന്ദനം..എന്‍..വന്ദനം
ഒരു രാത്രിയില്‍ ഒരു രാഗിണി
ഇണയായെന്നാല് മോശമായ്
ഒരു സൂര്യന് പലതാമര
ഉണര്‍ത്തുന്നത് പാപമായ്
മനമൊരു വാനരം
ദിനമൊരു കാനനം
എന്‍ വാനിലെന്നും നൂറു മതികല
ആ നൂറിലൊന്നു ഇന്ന് നീയുമായ് ..
സോറി ...
(വന്ദനം ..എന്‍ വന്ദനം )
പാദങ്ങളില്‍ ചിലങ്കകള്‍ തന്
നാദങ്ങള്‍ ഞാന്‍ കേള്‍ക്കെ
പൂപ്പന്തലായ് പൊന്നൂഞ്ഞലായ്
പുതിയാഭകള് വാഴവാ
പഴയ പാല് പുളിച്ചത്
പുതിയ തേന്‍ ഇനിച്ചത്
സുഖം വന്നുമൂടും തങ്ക സൌധമേ
ഇതില്‍ തങ്ങി പോകാന്‍ എന്ത് വാടക ?
എക്സ്ക്യൂസ് മി ...വണ്‍ മിനിറ്റ് ....
(വന്ദനം എന്‍ വന്ദനം )