Prema yamunaadeeram

പ്രേമ യമുനാതീരം
Year
Language

പ്രേമയമുനാതീരം പൂവുകളണിയും കാലം
പ്രേമവതീ നീ രാധികയായെന്‍
അരികില്‍ നില്‍ക്കും നേരം
എന്തുതരാന്‍ ! ഇനി എന്തുതരാന്‍ !
പ്രേമയമുനാതീരം പൂവുകളണിയും കാലം
അനുരാഗീ നീ യാദവനായെന്‍
അരികില്‍ നില്‍ക്കും നേരം
എന്തുതരാന്‍ ഇനി എന്തു തരാന്‍

മാനസവേണുവില്‍ എന്നും നീയൊരു
ഗാനമായി വരേണം
നീരാടും നിന്‍ മേനിയില്‍ ഞാനൊരു
നീരലയായ് പൊതിയേണം
ആടകവര്‍ന്നും കൊണ്ടോടരുതേ ഓടരുതേ
എന്റെ ഹൃദയം കവര്‍ന്നവനേ
പ്രേമയമുനാതീരം.....

കാഞ്ചന നൂപുരം നിന്റെകരത്താല്‍
എന്റെ കാലിലിടേണം
വിരിമാറില്‍ നീ എന്നെപ്പിന്നെ
വനമാലയായ് അണിയേണം
രാസവിലാസങ്ങള്‍ വൈകരുതേ വൈകരുതേ
എന്റെ ഉള്ളില്‍ നിറഞ്ഞവളേ
പ്രേമയമുനാതീരം.........

premayamunādīraṁ pūvugaḽaṇiyuṁ kālaṁ
premavadī nī rādhigayāyĕn
arigil nilkkuṁ neraṁ
ĕndudarān ! ini ĕndudarān !
premayamunādīraṁ pūvugaḽaṇiyuṁ kālaṁ
anurāgī nī yādavanāyĕn
arigil nilkkuṁ neraṁ
ĕndudarān ini ĕndu tarān

mānasaveṇuvil ĕnnuṁ nīyŏru
gānamāyi vareṇaṁ
nīrāḍuṁ nin meniyil ñānŏru
nīralayāy pŏdiyeṇaṁ
āḍagavarnnuṁ kŏṇḍoḍarude oḍarude
ĕnṟĕ hṛdayaṁ kavarnnavane
premayamunādīraṁ.....

kāñjana nūburaṁ ninṟĕgarattāl
ĕnṟĕ kāliliḍeṇaṁ
virimāṟil nī ĕnnĕppinnĕ
vanamālayāy aṇiyeṇaṁ
rāsavilāsaṅṅaḽ vaigarude vaigarude
ĕnṟĕ uḽḽil niṟaññavaḽe
premayamunādīraṁ.........