പോലല്ലീ ലേലി ലല്ലീ
പോലല്ലീ ലേലി ലല്ലീ
പോലല്ലീ ലേലി ലല്ലീ
പോലല്ലേലോ...
(പോലല്ലീ...)
ചന്ദനപ്പൂവരമ്പിന്റരികരികെ
പോകണ നേരം....
ഇരുകൂട്ടം കന്നും മക്കളും
തെരുതെരെ നടക്കണ നേരം
പോലേലം പോലേലം
പോലേലം പാടിനടന്ന
ഇഞ്ചച്ചെറുമനെ കണ്ടപ്പോ
ഓട്ടക്കണ്ണിട്ടു നാണിച്ചു ഇന്റെ
പെരുവിരല്‍ നക്കിയതെന്തിനാടീ
ഇക്കെന്തിന് ധിക്കാരം, ഞാന്‍
കണ്ടല്ലോ നിന്റെ കിന്നാരം
(പോലല്ലീ...)
മേലേക്കാവില് താമരച്ചാലില്‍
മുങ്ങിക്കുളിക്കാന്‍ വന്നപ്പോള്‍
പോലേലം പോലേലം
ഹോ പോലേലം പോലേലം
ഏനുമെന്‍ തേവനും താമരച്ചാലും
ചന്ദനം ചാലിച്ചു പൂശിയപ്പോ
അന്തിക്കവനെന്നെ നെഞ്ചമര്ത്തീട്ട്
കാതില്‍ കിന്നാരം ചൊല്ലിയപ്പോ
കരളിനുള്ളില് പോലേലം
എന്റെ മനസ്സിനുള്ളില്‍ പോലേലം
(പോലല്ലീ...)