Pratyusa puspame

പ്രത്യുഷ പുഷ്പമേ
Work
Year
Language

പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ
മുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീ
പാതി വിരിഞ്ഞ നിന്‍ വിഹ്വല നേത്രത്താല്‍
തേടുന്നതേതൊരു ദേവപാദം
പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ
മുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീ
പാതി വിരിഞ്ഞ നിന്‍ വിഹ്വല നേത്രത്താല്‍
തേടുന്നതേതൊരു ദേവപാദം
പ്രത്യൂഷ പുഷ്പമേ

പാവം നിന്‍ ആരാമ വാതുക്കല്‍ നില്‍ക്കുമീ
പാമരരൂപിയാം പാട്ടുകാരന്‍
ദീര്‍ഘ പ്രതീക്ഷതന്‍ പൂക്കൂട നിന്‍ നേര്‍ക്കു
നീട്ടിയാല്‍ ലോകം ചിരിക്കുകില്ലേ
പ്രത്യൂഷ പുഷ്പമേ

ആ രാഗ ഗായക തന്‍ പരിദേവനവീണാനിനാദം
ശ്രവിച്ചനേരം
ഓര്‍ത്തു നില്കാതെയാ പൂവൊരു
സന്ദേശം കാറ്റിന്റെ കൈയ്യില്‍ കൊടുത്തയച്ചൂ
പ്രത്യൂഷ പുഷ്പമേ

ലോകം ചിരിക്കട്ടെ നാകം പഴിക്കട്ടെ
സ്നേഹത്തിന്‍ പൂക്കൂട എന്റെ ലക്ഷ്യം
പാവന പ്രേമത്തിന്‍ പൂജാരവിന്ദമായ്
പൂവിതു മാറിയാല്‍ ആര്‍ക്കു ചേതം

പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ
മുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീ
പ്രത്യൂഷ പുഷ്പമേ

pratyūṣa puṣpame pratyūṣa puṣpame
mugddha nairmalyame sŏllumo nī
pādi viriñña nin vihvala netrattāl
teḍunnadedŏru devabādaṁ
pratyūṣa puṣpame pratyūṣa puṣpame
mugddha nairmalyame sŏllumo nī
pādi viriñña nin vihvala netrattāl
teḍunnadedŏru devabādaṁ
pratyūṣa puṣpame

pāvaṁ nin ārāma vādukkal nilkkumī
pāmararūbiyāṁ pāṭṭugāran
dīrgha pradīkṣadan pūkkūḍa nin nerkku
nīṭṭiyāl logaṁ sirikkugille
pratyūṣa puṣpame

ā rāga gāyaga tan paridevanavīṇāninādaṁ
śraviccaneraṁ
orttu nilgādĕyā pūvŏru
sandeśaṁ kāṭrinṟĕ kaiyyil kŏḍuttayaccū
pratyūṣa puṣpame

logaṁ sirikkaṭṭĕ nāgaṁ paḻikkaṭṭĕ
snehattin pūkkūḍa ĕnṟĕ lakṣyaṁ
pāvana premattin pūjāravindamāy
pūvidu māṟiyāl ārkku sedaṁ

pratyūṣa puṣpame pratyūṣa puṣpame
mugddha nairmalyame sŏllumo nī
pratyūṣa puṣpame