സ്വപ്നം കാണുകയോ സ്വര്‍ഗ്ഗം തേടുകയോ
തിടുക്കമെന്തിനു യാത്രക്കാരാ തിരിച്ചു പോവുകയില്ലാ
ഞാന്‍ പിടിവിട്ടോടുകയില്ലാ പിടിവിട്ടോടുകയില്ലാ
(സ്വപ്നം കാണുകയോ)
പ്രേമവലയില്‍ കുരുങ്ങിവീഴാന്
ദേവയാനിയല്ലാ - ഞാന്‍ ദേവയാനിയല്ലാ
കളിച്ചിരിമാറാപ്പെണ്ണല്ലാ
കഥയറിയാത്തൊരു പെണ്ണല്ലാ
ലല്ലലല്ലലാലാലല്ലലാ ലല്ലലല്ലലാലാലല്ലലാ
(സ്വപ്നം കാണുകയോ)
മന്ത്രവിദ്യകള് കാണിച്ചാലും
മനസ്സുമാറുകയില്ലാ മനസ്സുമാറുകയില്ലാ (മന്ത്രവിദ്യകള്)
ചൂണ്ടലില്‍ കൊത്തും മീനല്ലാ ഇതു
കൂട്ടിലൊതുങ്ങും കിളിയല്ലാ
ലല്ലലല്ലലാലാലല്ലലാ ലല്ലലല്ലലാലാലല്ലലാ
(സ്വപ്നം കാണുകയോ)